ന്യൂഡൽഹി: കോവിഡ് വാക്‌സിന്‍ കയറ്റുമതിക്ക് ഇന്ത്യ നിരോധനം ഏര്‍പ്പെടുത്തിയിട്ടില്ലെന്ന് വിദേശകാര്യ മന്ത്രാലയം. ഇതുവരെ 80-ല്‍ അധികം രാജ്യങ്ങള്‍ക്കായി 6.44 കോടി വാക്‌സിൻ ഡോസുകൾ നൽകിയതായും കയറ്റുമതിക്ക് നിരോധം ഏര്‍പ്പെടുത്തിയിട്ടല്ലെന്നും വിദേശകാര്യ മന്ത്രാലയ വക്താവ് അരിന്ദം ബാഗ്ചി വ്യക്തമാക്കി.
അന്താരാഷ്ട്രപദ്ധതിയായ കോവാക്‌സിന്റെ ഭാഗമായി ഇന്ത്യ 1.82 കോടി വാക്‌സിൻ ഡോസുകൾ സൗജന്യമായി നൽകിയിട്ടുണ്ട്. വാക്‌സിന്റെ ആഭ്യന്തര ആവശ്യം കണക്കിലെടുത്തുകൊണ്ട് വിതരണം നടത്തുന്നുണ്ടെന്നും വിദേശകാര്യ മന്ത്രാലയ വക്താവ് പറഞ്ഞു. നേരത്തെ, വാക്‌സിന്‍ കയറ്റുമതിക്ക് ഇന്ത്യ നിയന്ത്രണം ഏര്‍പ്പെടുത്തിയതായി വാര്‍ത്തകളുണ്ടായിരുന്നു.