ബി.കെ.എസ്‌ നോർക്ക ഹെൽപ്‌ ഡസ്ക്കിൽ 55 ബാച്ച് കാർഡുകൾ എത്തി

IMG-20210404-WA0001

മനാമ: ബഹ്‌റൈൻ കേരളീയ സമാജത്തിൽ പ്രവർത്തിക്കുന്ന നോർക്ക ഹെൽപ് ഡസ്‌ക്ക് വഴി 55 ബാച്ച് ( 200 കാർഡുകൾ ) അപേക്ഷ നൽകിയവരുടെ നോർക്ക തിരിച്ചറിയൽ കാർഡുകൾ എത്തിച്ചേർന്നതായി ഭാരവാഹികൾ അറിയിച്ചു. നോർക്ക തിരുവനന്തപുരം ഓഫീസിൽ നിന്നും ജഗദീഷ് ശിവൻ കൈപ്പറ്റിയ കാർഡുകൾ സമാജം പ്രസിഡണ്ട് പി.വി. രാധാകൃഷ്ണ പിള്ളക്ക്‌ കൈമാറി. ‌വൈസ് പ്രസിഡന്റ് ദേവദാസ് കുന്നത്ത്‌, നോർക്ക ഹെൽപ്‌ ഡസ്‌ക്ക് കൺവീനർ രാജേഷ് ചേരാവള്ളി, സമാജം മെമ്പർഷിപ്പ് സെക്രട്ടറി ശരത് നായർ, സാഹിത്യ വിഭാഗം സെക്രട്ടറി ഫിറോസ് തിരുവത്ര, ലൈബ്രറി സെക്രട്ടറി വിനുപ്,നോർക്ക അംഗം സക്കറിയ ടി എബ്രഹാം എന്നിവർ സന്നിഹിതരായിരുന്നു.

കോവിഡ് നിയന്ത്രണങ്ങൾ ഉള്ളതിനാൽ സമാജം നോർക്ക ഓഫീസിൽ നിന്നും അറിയിക്കുന്നത് അനുസരിച്ച് അപേക്ഷ നൽകിയവർക്ക് റസീപ്റ്റുമായി നോർക്ക ഹെൽപ് ഡസ്ക് ഓഫീസിൽ വന്ന് കാർഡുകൾ കൈപ്പറ്റാവുന്നതാണ്. ഇപ്പോൾ നോർക്കയുടെ ഓഫീസ് വെള്ളി, ശനി ദിവസങ്ങളിൽ വൈകിട്ട് 6 മണി മുതൽ 8 30 വരെ തുറന്നു പ്രവർത്തിക്കുന്നതാണ് നോർക്ക,ക്ഷേമനിധി കാർഡുകൾക്ക് അപേക്ഷയോടൊപ്പം നൽകേണ്ട രേഖകൾ. പാസ്പോർട്ടിന്റെ മുൻപേജ്, അഡ്രസ്സ് പേജ്, വിസാ പേജ്, അപേക്ഷകന്റെ പാസ്പോർട്ട് സൈസ് ഒരു ഫോട്ടോയും. കൂടുതൽ വിവരങ്ങൾക്ക് താഴെ പറയുന്ന നമ്പറുമായി ബന്ധപ്പെടാവുന്നതാണ് (35320667)

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

GCC News

More Posts

error: Content is protected !!