മനാമ: കിംഗ് ഹമ്മദ് യൂണിവേഴ്സിറ്റി ഹോസ്പിറ്റലിന്റെ നേതൃത്വത്തിൽ നടന്ന പഠനത്തിലാണ് മെഡിക്കൽ സേവനങ്ങൾ സ്വീകരിക്കുന്നതിൽ രോഗികൾ മടി കാണിക്കുന്നതായി കണ്ടത്തിയത്. ചികിത്സയ്ക്കായി ദീർഘ നേരമായുള്ള കാത്തിരിപ്പാണ് പ്രധാന കാരണമായി കണ്ടത്തിയിരിക്കുന്നത്. മതപരമായ ചടങ്ങുകൾക്കു പങ്കെടുക്കണം, കുട്ടികൾ വീട്ടിൽ തനിച്ചാണ് തുടങ്ങിയ കാരണങ്ങളും രോഗികൾ ചൂണ്ടിക്കാട്ടുന്നു. Discharge against Medical Advice (DAMA) എന്ന പേരിൽ കിംഗ് ഹമ്മദ് യൂണിവേഴ്സിറ്റി ഹോസ്പിറ്റലിന്റെ നേതൃത്തത്തിൽ നടത്തിയ പഠനത്തിലാണ് ഇക്കാര്യങ്ങൾ കണ്ടെത്തിയത്.