പി ബാലചന്ദ്രൻറെ നിര്യാണത്തിൽ അനുശോചനം അർപ്പിച്ച് ബഹ്‌റൈൻ കേരളീയ സമാജം

മനാമ: അന്തരിച്ച പ്രശസ്ത സിനിമ– നാടക പ്രവർത്തകനും അധ്യാപകനുമായ പി.ബാലചന്ദ്രന് ആദരാഞ്ജലികൾ അർപ്പിച്ചു ബഹ്‌റൈൻ കേരളീയ സമാജം. ഇന്ന് ( 05 ഏപ്രിൽ) പുലർച്ചെ ആയിരുന്നു അന്ത്യം. തിരക്കഥാകൃത്ത്, നാടക– സിനിമ സംവിധായകൻ, നാടക രചയിതാവ്, അധ്യാപകൻ, അഭിനേതാവ്, നിരൂപകൻ തുടങ്ങിയ നിലകളിലെല്ലാം വ്യക്തി മുദ്ര പതിപ്പിച്ച അദ്ദേഹത്തെ തേടി നിരവധി പുരസ്കാരങ്ങളും ലഭിച്ചിട്ടുണ്ട്. ബഹ്‌റൈൻ കേരളീയ സമാജത്തിന്റെ ക്ഷണം സ്വീകരിച്ചു ഒന്നിലേറെ തവണ സമാജം സംഘടിപ്പിച്ച നാടക മത്സരങ്ങളിലും, കേരളം സംഗീത നാടക അക്കാദമി സംഘടിപ്പിച്ച ഗൾഫ് നാടക മത്സരത്തിന്റെ വിധികർത്താവായും അദ്ദേഹംബഹ്‌റൈനിൽ എത്തിയിട്ടുണ്ട്. വലിയൊരു കലാകാരനേയും സുഹൃത്തിനെയുമാണ് അദ്ദേഹത്തിന്റെ വിയോഗത്തിലൂടെ വ്യക്തിപരമായി തനിക്കു നഷ്ടമായതെന്നു ബഹ്‌റൈൻ കേരളീയ സമാജം പ്രസിഡന്റ് രാധാകൃഷ്ണ പിള്ള അനുശോചന കുറിപ്പിൽ അറിയിച്ചു. സമാജം ജനറൽ സെക്രട്ടറി വർഗീസ് കാരക്കൽ ,ഭരണസമിതി അംഗങ്ങൾ തുടങ്ങിയവർ അദ്ദേഹത്തിന്റെ നിര്യാണത്തിൽ ദുഃഖം രേഖപ്പെടുത്തി.