മനാമ: ഫ്രന്‍റ്സ് സോഷ്യല്‍ അസോസിയേഷന്‍ കലാസാഹിത്യ വേദി ഫൈനല്‍ മല്‍സരങ്ങള്‍ നാളെ നടക്കുമെന്ന് കണ്‍വീനര്‍ ഗഫൂര്‍മൂക്കുതല അറിയിച്ചു. മൂന്ന് ഏരിയകളിലായി നടന്ന മല്‍സരങ്ങളില്‍ ഒന്നും രണ്ടും സ്ഥാനം കരസ്ഥമാക്കിയവരാണ് ഫൈനലില്‍ മാറ്റുരക്കുക. മലയാള പ്രസംഗം, ഗാനം, ഖുര്‍ആന്‍ പാരായണം, കവിതാലാപനം, നാടന്‍ പാട്ട്, സ്കിറ്റ്, സംഘഗാനം എന്നീ ഇനങ്ങളിലാണ് മല്‍സരങ്ങള്‍. മുഹറഖ് അല്‍ ഇസ്ലാഹ് ഓഡിറ്റോറിയത്തില്‍ ഉച്ചക്ക് രണ്ട് മുതല്‍ മല്‍സരങ്ങള്‍ക്ക് തുടക്കമാവും. മല്‍സരങ്ങളില്‍ ഒന്നും രണ്ടും സ്ഥാനം കരസ്മഥമാക്കുന്നവര്‍ക്ക് സമ്മാനങ്ങള്‍ നല്‍കും. മല്‍സരങ്ങള്‍ കാണാനും ആസ്വദിക്കാനും താല്‍പര്യമുള്ളവര്‍ക്ക് സൗകര്യമൊരുക്കിയിട്ടുണ്ടെന്നും അദ്ദേഹം അറിയിച്ചു.