മനാമ: IYCC മുഹറഖ് ഏരിയ ഐമാക്ക് മുഹറഖ് സെന്ററിന്റെ സഹകരണത്തോടെ സംഘടിപ്പിക്കുന്ന ചിത്രരചനാ മൽസരം നിറക്കൂട്ട് സീസൺ 3 മാർച്ച് 22 വെള്ളിയാഴ്ച ഉച്ചക്ക് 3 മുതൽ മുഹറഖ് അൽ ഇസ്ലാഹ് ഓഡിറ്റോറിയത്തിൽ വെച്ച് നടക്കും. ഇതിനോടൊപ്പം ഐമാക്ക് സെന്ററിന്റെ ആഭിമുഖ്യത്തിൽ ചിത്രപ്രദർശനവും സംഘടിപ്പിച്ചിട്ടുണ്ട്.
മൂന്നാം തവണയാണ് ഇത്തരമൊരു മൽസരം ഐവൈസിസി മുഹറഖ് സംഘടിപ്പിക്കുന്നത്. 4 വയസ് മുതൽ 7 വയസു വരെ സബ്ജൂനിയർ വിഭാഗവും 8 മുതൽ 11 വരെ ജൂനിയറും 12 മുതൽ 15 വരെ സീനിയറുമായാണു മൽസരങൾ ക്രമീകരിച്ചിരിക്കുന്നത്.
പങ്കെടുക്കാൻ താല്പര്യമുളള കുട്ടികളുടെ രക്ഷിതാക്കൾ ബന്ധപ്പെടുക, രജിസ്ട്രേഷൻ സൗജന്യമാണ്. കൂടുതൽ വിവരങ്ങൾക്കും രജിഷ്ട്രേഷനും 33292935, 33526516, 66619890 എന്നീ നമ്പറുകളിൽ ബന്ധപ്പെടുക.