മനാമ: മുഹറഖ് കെ എം സിസി ഐനുല്‍ ഹുദാ മദ്രസ്സ ‘അഹ്ലന്‍ റമളാന്‍’ ഖുര്‍ആന്‍ പഠന പദ്ധതി സൂം മീറ്റിംഗിലൂടെ സംസ്ഥാന വൈസ് പ്രെസിഡന്റ് കെ യു ലത്തീഫിന്റെ അധ്യക്ഷതയില്‍ പ്രസിഡന്റ് റിയോ അബ്ദുല്‍ കരീം ഉല്‍ഘാടനം ചെയ്തു.
ഖുര്‍ആന്‍ പാരായണ പരിശീലനം മന:പാഠമാക്കല്‍, ആശയ പഠനം, അവലോകനം, ക്വിസ് മത്സരം തുടങ്ങിയ പദ്ധതികളാണ് വിഭാവനം ചെയ്യുന്നത്. ഇരുപത്തിയൊന്ന് ദിവസ കോഴ്‌സ് ആണ് നിലവില്‍ തയ്യാറാക്കിയത്. പ്രധാന അധ്യാപകന്‍ എന്‍ കെ അബ്ദുല്‍കരീം മാസ്റ്റര്‍ പ്രൊജക്റ്റ് അവതരിപ്പിച്ചു. സമീര്‍ കീഴല്‍ ,റഷീദ് ടുലിപ്, മുഹമ്മദ് മുസ്ല്യാര്‍ ചേലക്കാട്, നൗഫല്‍ ബാഖവി അരൂര്‍, റഹീസ് ഹുദവി തിരൂര്‍ ,മുസ്തഫ കരുവാണ്ടി തുടങ്ങിയവര്‍ പരിപാടിക്ക് നേതൃത്വം നല്‍കി. യാസീന്‍ മഹ്റൂഫിന്റെ ഖിറാ അത്തോട് കൂടി തുടങ്ങിയ പരിപാടിയില്‍ ശറഫുദ്ധീന്‍ മൂടാടി സ്വാഗതവും അബ്ദുറഹിമാന്‍ ഇയ്യോത്തില്‍ നന്ദിയും പറഞ്ഞു .