മനാമ: കോവിഡ്- 19 പ്രതിരോധത്തിനുള്ള മുൻകരുതൽ നിർദ്ദേശങ്ങൾ പാലിക്കുന്നതിൽ വീഴ്ച പാടില്ലെന്ന് പോലീസ് ഡയറക്ടറേറ്റ്. പ്രതിദിന കേസുകൾ ഉയരുന്ന സാഹചര്യത്തിൽ നാഷണൽ മെഡിക്കൽ ടീം നൽകിയിട്ടുള്ള നിർദ്ദേശങ്ങൾ പാലിക്കണമെന്നും റമദാനിൽ കൂടുതൽ ജാഗ്രത പാലിക്കണമെന്നും അധികൃതർ അറിയിച്ചു. വീടുകളിൽ തന്നെ കഴിയാനും പൊതുസ്ഥലങ്ങളിൽ മാസ്ക് ധരിക്കാനും,സാമൂഹിക അകലം പാലിക്കാനും ജനങ്ങൾ തയ്യാറാകണമെന്നും അധികൃതർ അറിയിച്ചു.
കോവിഡ് നിയമലംഘനങ്ങൾ കണ്ടെത്തുന്നതിനായി വിവിധ ഡയറക്ടറേറ്റുകളുടെ നേതൃത്വത്തിൽ പരിശോധന ശക്തമാക്കി. സാമൂഹിക അകലം പാലികാത്തതിന് ഏപ്രിൽ 15 വരെ 8960 പേർക്കെതിരെ പോലീസ് നടപടി എടുത്തു.
കോവിഡ്- 19 നെതിരായ മുൻകരുതൽ നടപടികളുടെ ലംഘനങ്ങൾ തടയുന്നതിനായി ആഭ്യന്തര മന്ത്രാലയത്തിന്റെ വിവിധ ഡയറക്ടറേറ്റുകൾ നിയമ നിർവ്വഹണ ക്യാമ്പയിനുകൾ നടത്തുന്നുണ്ട്. വൈറസ് വ്യാപനത്തിനെതിരെ ഗവർണറേറ്റുകളിലെയും മറ്റ് ബന്ധപ്പെട്ട വകുപ്പുകളിലെയും പോലീസ് ആവശ്യമായ നടപടികൾ സ്വീകരിക്കുണ്ട് .