മനാമ: വിശുദ്ധ റമദാനിൽ ബഹ്‌റൈൻ കാപ്പിറ്റൽ ഗവർണറേറ്റ് അർഹതപ്പെട്ടവർക്ക് വിശിഷ്യാ പ്രവാസി സമൂഹത്തിനും നൽകിക്കൊണ്ടിരിക്കുന്ന വിവിധ ജീവികാരുണ്യ പ്രവർത്തനങ്ങൾക്ക് നന്ദിയറീയിച്ചുകൊണ്ട് ബി കെ എസ് എഫ് ക്യാപ്പിറ്റൽ ഗവണർ ഷെയ്ഖ് ഹിഷാം ബിൻ അബ്ദുൽ റഹ്മാൻ ബിൻ മുഹമ്മദ് അൽ ഖലീഫക്ക് ബി കെ എസ് എഫ് ഉപദേശക സമിതി അംഗം നജീബ് കടലായിയും വളണ്ടിയർ ക്യാപ്റ്റൻ അൻവർ കണ്ണൂരും ചേർന്ന് ഉപഹാരം നൽകി. പരിപാടിയിൽ ക്യാപിറ്റൽ ഗവർണറേറ്റ് ചാരിറ്റി ഹെഡ് യൂസഫ് ലോറി, ആന്റണി പൗലോസ് ബി കെ എസ് എഫ് വളണ്ടിയർന്മാരായ കാസിം പാടത്തകായിൽ, ലത്തീഫ് മരക്കാട്ട്, നുബിൻ ആലപ്പുഴ, മണിക്കുട്ടൻ, നവാസ്, മൻസൂർ കണ്ണൂർ, നൗഷാദ് പൂനൂർ, സലീം നമ്പ്ര തുടങ്ങിവർ നേതൃത്വം നൽകി.