മനാമ :കോവിഡ് പ്രതിരോധത്തിൽ കിരീടാവകാശിയും പ്രധാനമന്ത്രിയുമായ സൽമാൻ ബിൻ ഹമദ് അൽ ഖലീഫയുടെ നേതൃത്വത്തിൽ ടീം ബഹ്‌റൈൻ നടത്തുന്ന ദേശീയ ശ്രമങ്ങളെയും നിർദേശങ്ങളെയും ഷൂറ കൗൺസിൽ രണ്ടാം ഡെപ്യൂട്ടി ചെയർ പേഴ്‌സണായ ജമീല അലി അൽ സൽമാൻ പ്രശംസിച്ചു.
പകർച്ചവ്യാധയെ തടയുന്നതിനായുള്ള മുൻകരുതലുകൾ നടപടികളെ കുറിച്ചും രാജ്യം അംഗീകാരം നൽകിയ അഞ്ച് വാക്‌സിനുകളെ കുറിച്ചും ജമീല അലി അൽ സൽമാൻ സംസാരിച്ചു. അന്തർദ്ദേശീയ മാനുഷിക മൂല്യങ്ങളോടുള്ള ആദരവിനെ പ്രോത്സാഹിപ്പിക്കണം എന്നും ജമീല അലി പറഞ്ഞു