മനാമ: കാർഡിയാക് കെയർ ഗ്രൂപ്പിന്റെ ഒന്നാം വാർഷികാഘോഷത്തിന്റെ ഭാഗമായി സനദിലുള്ള TMC ക്യാമ്പിൽ വച്ച് കാർഡിയാക് സെമിനാർ, സിപിആർ പ്രാക്ടീസ് ആൻഡ് മെഡിക്കൽ ക്യാംപ് “ഹൃദയ സ്പർശം 2019” സംഘടിപ്പിച്ചു. പ്രമുഖ വ്യക്തികളുടെ സാന്നിധ്യം കൊണ്ട് സെമിനാർ വളരെ ശ്രദ്ധേയമായി. തുമ്പമൺ പ്രവാസി അസോസിയേഷൻ ‘തുമ്പക്കുടം ബഹ്റൈൻ, സൗദി ചാപ്റ്റർ’ & അലിയ ഫ്ലവർസ് എന്നിവരുടെ സഹകരണത്തോടെയാണ് ഹൃദയ സ്പർശം 2019 സംഘടിപ്പിച്ചത്. ഡോ.ബാബു രാമചന്ദ്രൻ സ്വാഗതം പറഞ്ഞ ചടങ്ങിൽ തുമ്പമൺ പ്രവാസി അസോസിയേഷൻ പ്രസിഡന്റ് ജോജി ജോർജ് മാത്യു അഭിസംബോധന നടത്തി.
ബഹുമാനപ്പെട്ട പാർലമെന്റ് അംഗം ഡോ. സസ്സൻ മൊഹമ്മദ് അബ്ദുൾ റഹീം കമാൽ ഫഹാച് ഉദ്ഘാടനം ചെയ്തു. ബഹുമാനപ്പെട്ട ഇന്ത്യൻ എംബസി സെക്കന്റ് സെക്രട്ടറി പി. കെ ചൗദരി ആശംസകൾ അറിയിച്ചു. കൂടാതെ ശ്രീ പ്രിൻസ് നടരാജൻ (ഇന്ത്യൻ സ്കൂൾ ചെയർമാൻ), അരുൾദാസ് (icrf ചെയർമാൻ), എബ്രഹാം ജോൺ എന്നിവർ ആശംസകൾ അറിയിച്ചു. രക്ഷാധികാരി സുധീർ തിരുനിലത്ത്, കാർഡിയാക് കെയർ ഗ്രൂപ്പ് എക്സിക്യൂട്ടീവ് കമ്മിറ്റി അംഗം ശ്രീ രാജീവ്, ഫൈസൽ എഫ്.എം, ജ്യോതിഷ് പണിക്കർ, ജഗത്, മണിക്കുട്ടൻ, മിമി മാത്യു, ശ്രീജ ശ്രീധരൻ, അംഗങ്ങൾ- സതീഷ് കുമാർ, ശ്രീ. ജിൻസി, ആതിര എന്നിവർ പരിപാടികൾ നിയന്ത്രിച്ചു.
ഹൃദയ സംബന്ധമായ എല്ലാ സംശയ നിവാരണങ്ങൾക്കുമായി ഡോ. സോണി ജേക്കബ് കൺസൾട്ടന്റ് കാർഡിയോളജിസ്റ്റ്,അമേരിക്കൻ മിഷൻ ഹോസ്പിറ്റൽ വീഡിയോ പ്രസന്റേഷനോടുകൂടി ക്ലാസ്സ് എടുത്തു. ബഹ്റൈൻ സ്പെഷ്യലിസ്റ്റ് ഹോസ്പിറ്റൽ കൺസൾട്ടന്റ് കാർഡിയോളജിസ്റ്റ് ഡോ. നിഖിൽ ഷാ ഹാർട്ടറ്റാക് ഉണ്ടാകുന്നത് തടയുന്നതിനെ കുറിച് ക്ലാസ്സ് എടുത്തു. ശ്രീമതി ശശികല ശശികുമാർ, നഴ്സ് അഡൈ്വസർ, Q I കോർഡിനേറ്റർ, ഐടിസി കോഓർഡിനേറ്റർ AHA ഇൻസ്ട്രക്ടർ- BLS, ACLS & PALS, സി.പി.ആർ. ചെയ്യുന്നത് എങ്ങിനെ എന്നതിനെ സംബന്ധിച്ച് ക്ലാസ്സ് എടുത്തു. ബഹ്റൈൻ സ്പെഷ്യലിസ്റ്റ് ഹോസ്പിറ്റൽ 250 ലേറെ തൊഴിലാളികൾക്ക് മെഡിക്കൽ ക്യാമ്പ് നടത്തി.
ഐ.ഐ.സി.സി പ്രസിഡന്റ്, ബ്ലെസന്റ് മാത്യു, ജനറൽ സെക്രട്ടറി ശ്രീ. റിഷി, ഒഐസിസി പ്രസിഡന്റ് ബിനു കനത്താനം, സാമൂഹിക പ്രവർത്തകർ- ജമാൽ കുറ്റിക്കുട്ടിൽ, നാസർ മഞ്ചേരി, തുമ്പമൺ ജനറൽ സെക്രട്ടറി ശ്രീ. ക്രി. മിസ്റ്റർ റെനി അലക്സ്, വർഗീസ് മൊഡീൽ, എക്സിക്യൂട്ടീവ് കമ്മിറ്റി മെമ്പർ ശ്രീ. റോയി, ശ്രീ.കിനു, ഡെന്നി, മിൻസി, ജോയ് മലയിൽ, ബിനു പുത്തൻപുരിൽ, ടിഎംസി പ്രതിനിധി ശ്രീ പി.ആർ.ചന്ദ്രൻ എന്നിവർ പങ്കെടുത്തു. 300 പേർ ഈ സേവനം പ്രയോജനപ്പെടുത്തിയാതായി സംഘാടക സമിതി അറിയിച്ചു.. ബിജു മലയിൽ എല്ലാവർക്കും നന്ദി പ്രകാശിപ്പിച്ചു.