ഭാട്ട്യ ഹിന്ദു കമ്മ്യൂണിറ്റിയുടെ ആഭിമുഖ്യത്തിൽ രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു

മനാമ: ബഹ്റൈന്‍ തട്ടായ് (ഭാട്ട്യ) ഹിന്ദു കമ്മ്യൂണിറ്റിയുടെ ആഭിമുഖ്യത്തിൽ മനാമ ടി.എച്ച്.എം.സി ഓഡിറ്റോറിയത്തിൽ വെച്ച് രക്തദാനക്യാമ്പ് സംഘടിപ്പിച്ചു. രാവിലെ 8 മുതൽ 12 മണിവരെ നടന്ന ക്യാമ്പിൽ 150 ഓളം പേര്‍ രക്തം ദാനം ചെയ്തതായി സംഘാടകര്‍ അറിയിച്ചു. കഴിഞ്ഞ മുപ്പതു വര്‍ഷമായി വര്‍ഷം തോറും നാലു രക്തദാന ക്യാമ്പുകള്‍ വീതം സംഘടന നടത്താറുണ്ട്.