‘മാനസിക പിരിമുറുക്കം ഒഴിവാക്കൂ, ഹൃദയത്തെ രക്ഷിക്കൂ, ആത്മഹത്യ ഒന്നിനും പരിഹാരമല്ല’ ബഹ്‌റൈൻ പ്രതിഭ ഹെൽപ് ലൈൻ ബോധവൽക്കരണ പരിപാടി ശ്രദ്ധേയമായി

മനാമ: ‘മാനസിക പിരിമുറുക്കം ഒഴിവാക്കൂ, ഹൃദയത്തെ രക്ഷിക്കൂ, ആത്മഹത്യ ഒന്നിനും പരിഹാരമല്ല’ എന്ന വിഷയത്തിൽ ബഹ്‌റൈൻ പ്രതിഭ ഹെൽപ് ലൈൻ സംഘടിപ്പിച്ച ബോധവൽക്കരണ പരിപാടി ശ്രദ്ധേയമായി. മാർച്ച് 8 ന് വൈകുന്നേരം 5 മണിക്ക് പ്രതിഭ ഹാളിൽ വെച്ച് സംഘടിപ്പിച്ച പരിപാടി നല്ല ജന പങ്കാളിത്തത്തോടെയായിരുന്നു നടന്നത്.

ബഹ്‌റൈനിലെ പ്രമുഖ മന ശാസ്ത്രജ്ഞൻ ജോൺ പനക്കൽ ഉദ്ഘാടനം നിർവഹിച്ച ചടങ്ങിൽ പ്രമുഖ സാമൂഹ്യപ്രവർത്തകൻ c v നാരയണൻ (പ്രതിഭ), ഗൾഫ് മാധ്യമം ചീഫ് റിപ്പോർട്ടർ ബഹ്റൈൻ ഷമീർ മുഹമ്മദ് എന്നിവർ വിഷയങ്ങളെ ആസ്പദമാക്കി സംസാരിച്ചു.

പ്രവാസി കമ്മീഷനംഗം സുബൈർ കണ്ണൂർ അധ്യക്ഷത വഹിച്ച പരിപാടിക്ക് പ്രവാസിക്ഷേമനിധി കാർഡ് ഇൻചാർജ് സതീന്ത്രൻ കൂടത്തിൽ സ്വാഗതം ആശംസിച്ചു. പ്രമുഖ സാമൂഹ്യ പ്രവർത്തകരായ ചന്ദ്രൻ തിക്കോടി, റഫീക്ക് അബ്ദുള്ള, നിസാർ കൊല്ലം, പ്രതിഭാ നേതക്കളായ ശ്രീജിത്ത് ഒഞ്ചിയം, PT നാരയണൻ, മഹേഷ് മോറാഴ, ശരീഫ് കോഴിക്കോട് എന്നിവർ പങ്കെടുത്ത ചടങ്ങിന് ഹെൽപ്പ് ലൈൻ അംഗങ്ങളായ മൊയ്തീൻ പൊന്നാനി, നൗശാദ് പൂനൂർ, സൈനുൽ കൊയിലാണ്ടി, നുബിൻ ആലപ്പി, ജിതേഷ് മണിയൂർ, പ്രജിൽ മണിയൂർ, ലിതിഷ് പുതുക്കുടി, എന്നിവർ ചടങ്ങിന് നേതൃത്വം നൽകി.