മനാമ: കോവിഡ് നിയമങ്ങൾ പാലിക്കാതെ സലൂണുകൾ തുറന്നു പ്രവർത്തിച്ച മൂന്ന് സ്ത്രീകളുടെ അന്തിമ അപ്പീലുകൾ കോടതി തള്ളി. കോവിഡ് വ്യാപനം തടയാൻ ഉള്ള ശ്രമങ്ങളുടെ ഭാഗമായി സലൂണുകൾ, മസാജ് പാർലറുകൾ, ഫിറ്റ്നസ് സെന്ററുകൾ എന്നിവ അടച്ചുപൂട്ടാൻ സർക്കാർ ഉത്തരവിട്ടിട്ടും ഇവർ സേവനങ്ങൾ ആളുകൾക്ക് വാഗ്ദാനം ചെയ്തു. ഇതിനെ തുടർന്നാണ് പോലീസ് അറസ്റ്റ് നടപടി എടുത്തത്. കഴിഞ്ഞ വർഷം സെപ്റ്റംബറിൽ നടന്ന സ്റ്റിംഗ് ഓപ്പറേഷനിലാണ് ഏഷ്യൻ വനിതകളെ അറസ്റ്റ് ചെയ്തത്. കഴിഞ്ഞ ഒക്ടോബറിൽ പ്രതികൾക്ക് ലോവർ ക്രിമിനൽ കോടതി മൂന്നുമാസം ജയിൽ ശിക്ഷ വിധിച്ചിരുന്നു. എന്നാൽ ശിക്ഷാവിധിക്കെതിരെ അവർ സുപ്രീം ക്രിമിനൽ കോടതിയിൽ അപ്പീൽ നൽകിയിരുന്നു. ഈ അപ്പീൽ ആണ് ഇപ്പോൾ കോടതി തള്ളിയത്.