“ഇതാണ് ഒരു ആർഷഭാരത ശരാശരി സംഘിയുടെ മിനിമം സംസ്കാരം.., ബഹ്‌റൈനിൽ നിന്നും നാട്ടിൽ വരുമ്പോൾ ഉറപ്പായും കാണാം”- അസഭ്യമായി കമന്റിട്ട പ്രവാസിക്ക് മറുപടിയുമായി ദീപ നിഷാന്ത്

മനാമ: വനിതാ ദിനവുമായി ബന്ധപ്പെട്ട തൻറെ ഫേസ്ബുക് പോസ്റ്റിൽ അസഭ്യമായി കമന്റിട്ട ബഹ്‌റൈൻ മലയാളിയോട് പ്രതികരിച്ചു കേരള വർമ്മ കോളേജ് അദ്ധ്യാപികയായ ദീപ നിഷാന്ത്. “ശ്രമിക്കൂ, നിങ്ങൾക്കിനിയും സാധിക്കുമെന്ന് എനിക്കുറപ്പാണ്, ഉള്ളിലടക്കരുത് മിത്രമേ, ബഹറിനിൽ നിന്ന് നാട്ടിൽ വരുമ്പോൾ ഉറപ്പായും കാണാം” എന്നായിരുന്നു വളരെ മോശകരമായ രീതിയിൽ തന്റെ പോസ്റ്റിനു കീഴെ വന്ന കമന്റിന് ദീപ നിഷാന്തിന്റെ മറുപടി. ദീപ നിഷാന്ത് തന്നെയാണ് വ്യക്തിയുടെ കമന്റും ചിത്രവുമടക്കം ഫേസ്ബുക്കിൽ പോസ്റ്റ് ചെയ്തിരിക്കുന്നത്.

കമന്റിനെതിരെയുള്ള പ്രതികരണം രൂക്ഷമായപ്പോൾ വ്യക്തി കമന്റ് പിൻവലിച്ചെങ്കിലും, താൻ കമന്റ് കളയാൻ തയ്യാറല്ലെന്നും ദീപ നിഷാന്ത് തന്റെ ഫേസ്ബുക് പോസ്റ്റിൽ കുറിച്ചു. ഇതാണ് ഒരു ആർഷ ഭാരത ശരാശരി സംഘിയുടെ മിനിമം സംസ്കാരമെന്നു പറഞ്ഞായിരുന്നു സ്ക്രീൻഷോട്ടുകൾ പങ്കു വെച്ചത്.

നിയമപരമായി നേരിടുന്ന കാര്യം മാത്രമാണ് ഞാനുദ്ദേശിക്കുന്നതെന്നും. കായികമായി നേരിടാനോ കുടുംബാംഗങ്ങളെ അപമാനിക്കാനോ ഒരുദ്ദേശവുമില്ലെന്നും. അത്തരം കമൻറുകൾ പിന്തുണയായി പോലും തന്റെ പോസ്റ്റിൽ ഇടേണ്ടതില്ലെന്നും ദീപ പോസ്റ്റിനു കീഴെ കമന്റിലൂടെ വ്യക്തമാക്കിയിട്ടുണ്ട്.

ദീപ നിഷാന്തിന്റെ പോസ്റ്റിന്റെ പൂർണ രൂപം:

“ഇതാണ് ഒരു ആർഷഭാരത ശരാശരി സംഘിയുടെ മിനിമം സംസ്കാരം .വനിതാദിന സെമിനാറിൽ കഴിഞ്ഞ ദിവസം ഞാൻ പങ്കെടുത്തതിന്റെ ചില ചിത്രങ്ങൾ പങ്കുവെച്ചതിനു കീഴെ ഒരു മാന്യദേഹമിട്ട കമന്റാണ്… കമന്റ് ഞാൻ കളഞ്ഞിട്ടില്ല. ഇതൊക്കെ പബ്ലിക്കായി വിളിച്ചു പറയാൻ ഉളുപ്പില്ലാത്തവർ അത് കളയാതിരിക്കാനുള്ള ധൈര്യമെങ്കിലും കാട്ടണം”