എസ്.കെ.എസ്.എസ്.എഫ് ബഹ്റൈന്‍ കമ്മറ്റിക്ക് പുതിയ നേതൃത്വം

മനാമ: ബഹ്റൈന്‍ എസ്.കെ.എസ്.എസ്.എഫിന് 2019-2020 വര്‍ഷത്തേക്കുള്ള പുതിയ നേതൃത്വം നിലവില്‍ വന്നു. മനാമ സമസ്ത ബഹ്റൈന്‍ ഓഡിറ്റോറിയത്തില്‍ നടന്ന നാഷണല്‍ കൗണ്‍സിലിലാണ് പുതിയ ഭാരവാഹികളെ പ്രഖ്യാപിച്ചത്.
പുതിയ ഭാരവാഹികള്‍:
പ്രസിഡന്റ്: റബീഅ് ഫൈസി അമ്പലക്കടവ്‌
ജനറൽ സെക്രട്ടറി: അബ്ദുൽ മജീദ് ചോലക്കോട്‌
ട്രഷറർ: സജീർ പന്തക്കൽ
ഓർഗ: സെക്രട്ടറി: നവാസ് കുണ്ടറ
വൈസ്‌ പ്രസിഡന്‍റുമാര്‍: 
1. ലത്തീഫ് തങ്ങൾ വില്യാപള്ളി
2. റഈസ് അസ്ലഹി ആനങ്ങാടി
3. ഈസ്മായിൽ മൗലവി വേളം
4. ഉമൈർ വടകര
ജോ. സെക്രട്ടറിമാര്‍:
1. പി.ബി മുഹമ്മദ്  കരുവൻതിരുത്തി
2. നവാസ് നിട്ടൂർ 
3. യഹ്‌യ പട്ടാമ്പി
4. ഷർമിദ് ജിദാലി
സന്പൂര്‍ണ്ണ കൗണ്‍സില്‍ മീറ്റ് സമസ്ത ബഹ്റൈൻ പ്രസിഡൻ്റ് സയ്യിദ് ഫഖ്റുദ്ധീൻ കോയ തങ്ങൾ ഉദ്ഘാടനം ചെയ്തു. എസ്.കെ.എസ്.എസ്.എഫ് ബഹ്റൈൻ മുന്‍ വൈസ് പ്രസിഡൻ്റ് ഹംസ അൻവരി മോളൂർ അദ്ധ്യക്ഷത വഹിച്ചു. വാർഷിക റിപ്പോർട്ട് എന്നിവ യഥാക്രമം സജീർ പന്തക്കൽ, ഉമൈർ വടകര  എന്നിവര്‍ അവതരിപ്പിച്ചു. ശേഷം സയ്യിദ് ഫഖ്റുദ്ധീൻ കോയ തങ്ങൾ 2019 – 2020 വര്‍ഷത്തേക്കുള്ള  ഭാരവാഹികളെ പ്രഖ്യാപിച്ചു.
സമസ്ത ബഹ്റൈൻ സെക്രട്ടറി വി.കെ കുഞ്ഞിമുഹമ്മദ് ഹാജി, ട്രഷറർ എസ് എം അബ്ദുൽ വാഹിദ്, ഓർഗ- ,സെക്രട്ടറി അശ്റഫ് കാട്ടിൽ പീടിക എന്നിവര്‍ ആശംസകളര്‍പ്പിച്ചു.  അബ്ദുൽ മജീദ് ചോലക്കോട് സ്വാഗതവും നവാസ് കുണ്ടറ നന്ദിയും പറഞ്ഞു.