മനാമ: ലുലു ഹൈപ്പർമാർക്കറ്റ് ‘ഷോപ്പ് ബിഗ്, വിൻ ബിഗ്’ പ്രമോഷന്റെ രണ്ടാമത്തെ നറുക്കെടുപ്പ് നടത്തി. നാനൂറോളം ഭാഗ്യശാലികൾക്ക് ലുലുവിന്റെ 25000 ദിനാർ വിലമതിക്കുന്ന ഷോപ്പിംഗ് ഗിഫ്റ്റ് കാർഡുകൾ ലഭിച്ചു. വിജയികൾക്ക് ലുലു ഹൈപ്പർമാർക്കറ്റിലെ സർവീസ് കൗണ്ടർ മായി ബന്ധപ്പെട്ട സമ്മാനങ്ങൾ സ്വന്തമാക്കാം.
ഇതുവരെ രണ്ടു ഘട്ടങ്ങളിലായി 800 ഭാഗ്യശാലികളെയാണ് പ്രഖ്യാപിച്ചത്. ‘ഷോപ് ബിഗ്, വിൻ ബിഗ്’ എന്ന പേരിൽ അവതരിപ്പിച്ചിരിക്കുന്ന പ്രമോഷനിൽ ആകെ 1,75,000 ദീനാറിെൻറ ഗിഫ്റ്റ് കാർഡുകളാണ് സമ്മാനമായി നൽകുന്നത്. മാർച്ച് 25 മുതൽ ജൂലൈ ഏഴു വരെ അഞ്ചു ദീനാറിന് സാധനങ്ങൾ വാങ്ങിയാൽ നറുക്കെടുപ്പിലേക്ക് ഒരു ഇ-റാഫിൾ ലഭിക്കും. ഒാരോ അഞ്ചു ദീനാറിനും നറുക്കെടുപ്പിൽ പെങ്കടുക്കാനുള്ള അവസരമുണ്ട്.
ഭാഗ്യശാലികൾക്ക് 100 ദീനാർ മുതൽ 10 ദീനാർ വരെയുള്ള ഗിഫ്റ്റ് കാർഡുകൾ ലഭിക്കും. രണ്ടാഴ്ചയിലൊരിക്കൽ നടക്കുന്ന നറുക്കെുപ്പിൽ 400 വിജയികളെ വീതമാണ് തെരഞ്ഞെടുക്കുന്നത്.ഇതോടൊപ്പം, ലുലു അഹ്ലൻ റമദാൻ ഒാഫറുകളും തുടരുന്നുണ്ട്. കൂടുതൽ വിവരങ്ങൾക്കും വിജയികളെ അറിയാനും www.luluhypermarket.com/en-bh/winners# എന്ന വെബ്സൈറ്റ് സന്ദർശിക്കാവുന്നതാണ്.