bahrainvartha-official-logo
Search
Close this search box.

വി.ഖുർആൻ- സമഗ്രത ,സമകാലികത; ആർ എസ് സി ബഹ്‌റൈൻ സെമിനാർ സംഘടിപ്പിച്ചു

WhatsApp Image 2021-04-26 at 7.41.13 AM

 ബഹ്‌റൈൻ നാഷനൽ ഖുർആൻ പാരായണ മത്സരമായ തർതീലിനോടനുബന്ധിച്ച് വിശുദ്ധ ഖുർആന്റെ സമഗ്രതയും സമകാലികതയും എന്ന വിഷയത്തിൽ ആർ എസ് സി ബഹ്‌റൈൻ നാഷനൽകമ്മിറ്റി സെമിനാർ സംഘടിപ്പിച്ചു .മനുഷ്യർക്കിടയിൽ  വിവിധ പേരുകളിൽ വിവേചനങ്ങൾ സൃഷ്ടിച്ച് ഭിന്നിപ്പ് വരുത്തുന്നിതിനെ വിശുദ്ധ ഗ്രന്ഥം ശക്തമായി എതിർക്കുന്നുണ്ടെന്നും, മാനവികതയുടെ അധ്യായങ്ങളാണ് ഖുർആനിൽ കാണാൻ കഴിയുക എന്നും സെമിനാർ ഉദ്ഘാടനം ചെയ്ത ആർ എസ് സി ഗൾഫ് കൗൺസിൽ എക്സിക്യൂട്ടീവ് അംഗം അബ്ദു റഹീം സഖാഫി വരവൂർ പറഞ്ഞു . 

 പ്രാണവായു ലഭിക്കാതെ  അനേകമാളുകൾ നരകിക്കുന്ന ഇന്ത്യയുടെ  അവ സ്ഥയിലും മറ്റും ഒരാളുടെ ജീവൻ നിലനിർത്താനുള്ള ഇടപെടൽ മുഴുവൻ ജനങ്ങളുടെയും ജീവൻ നിലനിർത്താനുള്ള യത്ന സമാനമാണെന്ന് ഖുർആനിൽ നിന്നും ഉദ്ധരിച്ച് വരച്ചു കാട്ടി .

മാധ്യമം പത്രം ബഹ്‌റൈൻ എഡിറ്റർ സിജു ജോർജ് , അഷ്ഫാഖ് മാണിയൂർ , ഫൈസൽ കൊല്ലം , അഷ്‌റഫ് മങ്കര  തുടഞ്ഞിയവർ  സെമിനാറിൽ സംസാരിച്ചു . അബ്ദുല്ല രണ്ടത്താണിയുടെ ആദ്യക്ഷതയിൽ നടന്ന സെമിനാറിൽ റഷീദ് തെന്നല മോഡറേറ്ററായിരുന്നു .

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

GCC News

More Posts

error: Content is protected !!