ടിക് ടോക് കലാ പ്രേമികളിൽ ആവേശമുണർത്തി ‘ബഹ്‌റൈൻ മല്ലു മ്യൂസേഴ്സ്‌’ കൂട്ടായ്മയുടെ രണ്ടാമത് ഗ്രാൻഡ് മീറ്റ്അപ്

മനാമ: ഐക്യ മത്യം മഹാബലം എന്ന വാക്യം പ്രവർത്തിച്ചു കാണിച്ചു കൊണ്ട് ബഹ്റൈൻ പ്രവാസികൾക്കിടയിൽ തങ്ങളുടേതായ സ്ഥാനം കണ്ടെത്തിയ ബഹ്റൈനിലെ ടിക് ടോക് കലാകാരന്മാരുടെ കൂട്ടായിമയായ ബഹ്‌റൈൻ മല്ലു മ്യൂസേഴ്സ്‌ (#bm2) രണ്ടാമത്തെ ഗ്രാൻഡ് മീറ്റ് അപ് ഈ കഴിഞ്ഞ മാർച്ച് 1 നു അദ്ലിയ കാൾട്ടൺ ഹോട്ടലിൽ വച്ച് നടത്തുകയുണ്ടായി.ഈ ഒത്തുചേരൽ വേളയിൽ ഗ്രൂപ്പ് അംഗങ്ങൾ അവതരിപ്പിച്ച, ഗ്രൂപ്പ് ഡാൻസ്, സോളോ ഡാൻസ് , ഗാനമേള , തിരുവാതിര എന്നി കലാപരിപാടികൾക്ക് പുറമെ ഈ കാലഘട്ടത്തിൽ സ്കൂൾ കലോത്സവ വേദികളിൽ മാത്രം കണ്ടു വരുന്ന ഓട്ടൻതുള്ളൽ എന്ന മഹത്തായ കലാരൂപവും ഈ വേദിയിൽ കാണുവാൻ സാധിച്ചു. വളരെ ചുരുങ്ങിയ കാലംകൊണ്ട് 120ലേറെ പ്രതിഭാധനരായ അംഗങ്ങളുമായി ബഹ്‌റൈനിലെ കല സാംസ്‌കാരിക വേദികളിൽ സ്ഥിരം നിറസാന്നിധ്യമായി മാറിയിരിക്കുന്നു BM2.കലാ പ്രവർത്തനങ്ങളോടൊപ്പം ജീവകാരുണ്യ പ്രവർത്തനങ്ങളും തുടർച്ചയാക്കുകയാണ് ബഹ്റൈനിലെ ടിക് ടോക് കലാകാരന്മാരുടെ കൂട്ടായ്മ ആയ BM2, പക്ഷാഘാതം മൂലം കഴിഞ്ഞ കുറച്ചു നാളുകളായിസൽമാനിയ ഹോസ്പിറ്റലിൽ കഴിഞ്ഞിരുന്ന കണ്ണൂർ സ്വദേശി ശ്രീ . വിനോദ് കുമാറിനെ സഹായിക്കുന്നതിലേക്കായി ഈ കൂട്ടായ്മ തങ്ങളാൽ കഴിയുംവിധം ഒരു ചെറിയ ധനസഹായം അംഗങ്ങൾക്കിടയിൽ നിന്നും സമാഹരിക്കുകയും ശ്രീ. വിനോദ്‌കുമാറിന് ബാങ്ക് വഴി കൈമാറുകയും ചെയ്തു.വരും നാളുകളിൽ കല പ്രവർത്തനങ്ങളും ജീവകാരുണ്യ പ്രവർത്തനങ്ങളും ഒരുപോലെ മുന്നിലേക്കു കൊണ്ടുപോകാനും സംഘടനയിലെ അംഗങ്ങളുടെ കഴിവ് പരിപോഷിപ്പിക്കാനും , ഇനിയും അവസങ്ങങ്ങൾ ഒരുക്കുവാനും ആണ്‌ ഗ്രൂപ്പ് അഡ്മിൻസിന്റെ തീരുമാനം. ഗ്രൂപ്പിലെ തന്നെ അംഗങ്ങൾ ആയ ശ്രീ . ആൽബിൻ അബൂബക്കർ നെ ഗ്രൂപ്പിന്റെ ഓൺലൈൻ പ്രൊമോട്ടർ ആയും ശ്രീ . അജീഷ് കുന്നുമ്മൽ അബുവിനെ അഡ്മിൻ പാനലിലേക്കും ഈ മീറ്റപ്പിൽ തെരഞ്ഞെടുത്തു.

ഈ കൊച്ചു പവിഴ ദ്വീപിൽ പ്രവാസ ലോകത്തെ വിരസതയെ അകറ്റി നിറുത്തുവാൻ ജീവിതത്തിലെ രസച്ചരടുകളുമായി ടിക് ടോക്കിൽ സ്വന്തമായ ക്രിയേറ്റിവിറ്റിയും, അഭിനയവും മറ്റു കലാപരമായ കഴിവുകളുമായി വീഡിയോസ് ചെയ്യുന്ന എല്ലാ പ്രവാസി മലയാളികൾക്കും തങ്ങളുടെ കഴിവുകൾ മറ്റുള്ളവർക്ക് മുൻപിൽ പ്രദർശിപ്പിക്കുവാൻ നല്ല വേദികൾ ഒരുക്കുക എന്ന കാര്യത്തിൽ BM2 എന്നും പ്രതിജ്ഞാബന്ധമാണെന്ന് അഡ്മിൻസ് അറിയിച്ചു. BM2 കുടുംബത്തിൽ അംഗമാകുവാൻ ആഗ്രഹിക്കുന്ന എല്ലാ ബഹ്‌റൈൻ മലയാളി പ്രവാസികളെയും സ്വാഗതം ചെയ്തുകൊണ്ടാണ് രണ്ടാമത് ഗ്രാൻഡ് മീറ്റ് അപ്പ് അവസാനിച്ചത്.