മനാമ: കോവിഡ് പ്രതിസന്ധി മൂലം പ്രയാസമനുഭവിക്കുന്ന തൊഴിലാളികൾക്ക് മലബാർ ഗോൾഡുമായി സഹകരിച്ച് ഫ്രന്റ്സ് സോഷ്യൽ അസോസിയേഷൻ ഭക്ഷ്യധാന്യ കിറ്റുകൾ വിതരണം ചെയ്തു. മആമീറിലെ ലേബർ കേമ്പിലെ അംഗങ്ങൾക്ക് ഒരു മാസത്തെക്ക് ആവശ്യമായ ഭക്ഷ്യ ധന്യ കിറ്റുകളാണ് കൈമാറിയത്. ബഹ്‌റൈനിൽ ഫ്രൻറ്സ് നടത്തിക്കൊണ്ടിരിക്കുന്ന സാന്ത്വന പ്രവർത്തനങ്ങൾക്ക് പിന്തുണയും ഐക്യദാർഢ്യവും അറിയിച്ചു കൊണ്ടാണ് മലബാർ ഗോൾഡ് രംഗത്ത് വന്നത്.
ഫ്രൻറ്സ് സോഷ്യൽ അസോസിയേഷൻ പ്രസിഡണ്ട് ജമാൽ നദ്‌വി ഇരിങ്ങൽ, മലബാർ ഗോൾഡ് കൺട്രി മാനേജർ റഫീഖ്, മാർക്കറ്റിംഗ് മാനേജർ ഇസ്‌ഹാഖ് ഫ്രൻറ്സ് മനാമ ഏരിയ എക്സിക്യൂട്ടീവ് അംഗം മുഹമ്മദ് മുഹയിദ്ധീൻ എന്നിവർ പങ്കെടുത്തു.