മനാമ: മൈത്രി-ബഹ്റൈൻ ക്യാപിറ്റൽ ഗവർണറൈറ്റുമായ് ചേർന്ന് ഇഫ്ത്താർ കിറ്റുകൾ വിതരണം ചെയ്തു വരുന്നു. കോവിഡ്കാല ആശ്വാസ പ്രവർത്തനത്തിന്റെ ഭാഗമായി കാപിറ്റൽ ഗവർണറേറ്റ് ഉമ്മുൽ ഹസം ചാരിറ്റി വിംഗ് ഒരുക്കിയ ഇഫ്ത്താർ കിറ്റുകൾ ‘തണലൊരുക്കാൻ-തുണയേകാം’ എന്ന സന്ദേശവുമായി മൈത്രിയുടെ ചാരിറ്റി കൺവീനർ സലീം തൈയ്യിലിൻ്റെ നേതൃത്വത്തിൽ കോവിഡിന്റെ പ്രതിസന്ധിയിൽ ജോലി നഷ്ടപ്പെട്ട വീട്ടു ജോലിക്കാരികളായ സ്ത്രീകൾക്കും , ലേബർ ക്യാമ്പുകളിലെ അർഹരായവർക്കും വിതരണം ചെയ്തു വരുന്നതായി ഭാരവാഹികൾ അറിയിച്ചു.
കാപിറ്റൽ ഗവർണറേറ്റ് ചാരിറ്റി തലവൻ യൂസഫ് ലോറിയിൽ നിന്നും കോഡിനേറ്റർ ആൻറണിയുടെ സാന്നിധ്യത്തിൽ മൈത്രി പ്രസിഡന്റ് നൗഷാദ് മഞ്ഞപ്പാറ ,സെക്രട്ടറി സക്കീർ ഹുസൈൻ, എന്നിവർ ചേർന്ന് കിറ്റുകൾ ഏറ്റുവാങ്ങി. മൈത്രി ചീഫ് കോർഡിനേറ്റർ നവാസ് കുണ്ടറ,വൈസ് പ്രസിഡൻ്റ് അബ്ദുൽ വഹാബ് എന്നിവർ സന്നിഹിതരായിരുന്നു.