തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പ് 2021 വോട്ടെണ്ണൽ ആരംഭിച്ചു. ആദ്യ ലീഡ് എൽ.ഡി.എഫിന്
കേരളം ആരു ഭരിക്കുമെന്ന് ഇന്നറിയാം. ആദ്യം തപാൽ വോട്ടുകളാണ് എണ്ണുന്നത്. ഇത്തവണ ഓരോ മണ്ഡലത്തിലും ശരാശരി നാലായിരം മുതൽ അയ്യായിരം വരെ തപാൽ വോട്ടുകളുണ്ട്. എട്ടരയോടെ ഇവിഎമ്മിലെ വോട്ടുകൾ എണ്ണിത്തുടങ്ങും. ഫലമറിയാൻ മുന്നണികൾ നെഞ്ചിടിപ്പോടെ കാത്തിരിക്കുകയാണ്.
തിരുവനന്തപുരം മണ്ഡലത്തില്‍ ഇടതുമുന്നണി സ്ഥാനാര്‍ത്ഥി ആന്റണി രാജു ലീഡ് ചെയ്യുന്നു. പത്തനാപുരത്ത് യുഡിഎഫ് സ്ഥാനാര്‍ത്ഥി ജ്യോതികുമാര്‍ ചാമക്കാല, കെ.ബി ഗണേഷ് കുമാറിനെ പിന്നിലാക്കി. വടകരയില്‍ കെ.കെ രമയാണ് ഇപ്പോള്‍ ലീഡ് ചെയ്യുന്നത്. എല്‍.ഡി.എഫ് – 39 യു.ഡി.എഫ് – 25, എന്‍.ഡി.എ – 1, മറ്റുള്ളവര്‍ – 0. നേമത്തെ ലീഡ് നിലകള്‍ മാറി മറിയുന്നു. നേരത്തെ മുന്നില്‍ നിന്നിരുന്ന കുമ്മനം രാജശേഖരന്‍ പിന്നിലായി. ഇടതുമുന്നണി സ്ഥാനാര്‍ത്ഥി വി. ശിവന്‍കുട്ടി 50 വോട്ടുകള്‍ക്ക് മുന്നിലേക്ക്. ഇതോടെ എന്‍ഡിഎക്ക് എവിടെയും ലീഡില്ലാതെയായി.
ധര്‍മടത്ത് പിണറായി വിജയന്‍ 110 വോട്ടിന് ലീഡ് ചെയ്യുന്നു. തൃപ്പൂണിത്തുറയില്‍ യു.ഡി.എഫ് സ്ഥാനാര്‍ത്ഥി കെ. ബാബു ലീഡ് ചെയ്യുന്നു. കൊടുവള്ളിയില്‍ മുസ്‍ലിം ലീഗ് സ്ഥാനാര്‍ത്ഥി എം.കെ മുനീറാണ് ആദ്യ സൂചനകള്‍ പ്രകാരം മുന്നില്‍ നില്‍ക്കുന്നത്.