എൽ ഡി എഫ് ഇന്ന് ഔദ്യോഗികമായി തെരഞ്ഞെടുപ്പ് ഗോദയിലേക്ക്

തെരെഞ്ഞെടുപ്പ് കമ്മീഷൻ ലോക്സഭാ തെരെഞ്ഞെടുപ്പിന്റ തീയതി പ്രഖ്യാപിക്കാനിരിക്കുന്ന ഇന്ന് (മാർച്ച് 10) തന്നെ എൽഡിഎഫിന്‍റെ തെരഞ്ഞെടുപ്പ് പ്രചാരണങ്ങൾക്ക് തുടക്കമാകും. പാലക്കാട്ടെ ഇടത് മുന്നണി സ്ഥാനാർത്ഥി എം ബി രാജേഷിന്‍റെ കൺവെൻഷനോടെയാണ് പ്രചാരണങ്ങൾക്ക് സിപിഎം തുടക്കം കുറിക്കുന്നത്. എൽഡിഎഫ് കൺവീനർ എ വിജയരാഘവൻ കൺവെൻഷൻ ഉദ്ഘാടനം ചെയ്യും.

ആലപ്പുഴയിൽ നാളെ വി എസ് അച്യുതാനാന്ദനാണ് തെരഞ്ഞെടുപ്പ് കൺവെൻഷൻ ഉദ്ഘാടനം ചെയ്യുന്നത്. ആലത്തൂരിൽ ചൊവ്വാഴ്ച പി കെ ബിജുവിന്‍റെ കൺവെൻഷൻ ഉദ്ഘാടനം ചെയ്യുന്നത് മുഖ്യമന്ത്രി പിണറായി വിജയനാണ്. ആറ്റിങ്ങൽ, തിരുവനന്തപുരം മണ്ഡലങ്ങളിലും പിണറായി തെരഞ്ഞെടുപ്പ് കൺവെൻഷൻ ഉദ്ഘാടനം ചെയ്യും.

മാവേലിക്കരയിൽ ആർ ബാലകൃഷ്ണപ്പിള്ളയാണ് തെരഞ്ഞെടുപ്പ് കൺവെൻഷൻ ഉദ്ഘാടനം ചെയ്യുന്നത്. തിങ്കൾ, ചൊവ്വ, ബുധൻ ദിവസങ്ങളിലായി കോടിയേരി ബാലകൃഷ്ണൻ, കാനം രാജേന്ദ്രൻ, മന്ത്രിമാർ, വിവിധ എൽഡിഎഫ് നേതാക്കൾ എന്നിവർ വിവിധ കണവെൻഷനുകൾക്ക് തുടക്കം കുറിക്കും. കൺവെൻഷനുകളോടെ മണ്ഡലങ്ങളിൽ സ്ഥാനാർത്ഥികളുടെ പര്യടനങ്ങൾക്കും തുടക്കമാകും.