മനാമ: ബഹ്റൈനിലെ ലുലു ഹൈപ്പർമാർക്കറ്റുകളിൽ ഈദ് ഷോപ്പിങ് ആഘോഷങ്ങൾക്ക് തുടക്കമായി. ഓൺലൈൻ ഷോപ്പിങ്ങിൽ തിരഞ്ഞെടുത്ത സാധനങ്ങൾക്ക് 70 ശതമാനം വരെ ഓഫറുകളാണ് ഇത്തവണത്തെ സവിശേഷത. മേയ് 6 ന് ആരംഭിച്ച ഓഫറുകൾ മെയ് 18 വരെ നീണ്ടു നിൽക്കും. വസ്ത്രങ്ങൾക്ക് ഹാഫ് പേ ബാക്ക് ഓഫറുകളുമുണ്ട്. 20 ദീനാറിന് സാധാനങ്ങൾ വാങ്ങുമ്പോൾ 10 ദീനാറിൻറെ ഫാഷൻ വൗച്ചർ ലഭിക്കും.
കൂടാതെ മാംസം, ജ്യൂസ്, ചോക്ലറ്റ്, സ്നാക്സ് തുടങ്ങിയവ പ്രത്യേക ഈദ് വിലയിൽ ലഭ്യമാകും. ഫോൺ, സ്മാർട്ട് ടി.വി തുടങ്ങിയവക്കും ഡിസ്കൗണ്ടുണ്ട്. ഒപ്പം തന്നെ ‘കൂടുതൽ വാങ്ങൂ, കൂടുതൽ നേടൂ’ പ്രമോഷനും തുടരുകയാണ്. അഞ്ച് ദീനാറിന് ഷോപ്പിങ് നടത്തുമ്പോൾ നറുക്കെടുപ്പ് അവസരവും ലഭിക്കും. ലുലുവിൽ നിന്ന് സാധനങ്ങൾ വാങ്ങുന്ന 25,000 പേർക്ക് 1,75,000 ദീനാർ മൂല്യമുള്ള ലുലു വൗച്ചറുകൾ ലഭിക്കുന്ന ഈ ഓഫർ ജൂലൈ ഏഴു വരെ തുടരും.