ദില്ലി :ഇന്ത്യയിൽ കൊവിഡ് ബാധിതരുടെ എണ്ണം ഇന്നും നാല് ലക്ഷത്തിന് മുകളിൽ തുടരുകയാണ് .24 മണിക്കൂറിനിടെ 4,01,522 പേർ പുതിയ രോഗികൾ ഉണ്ടന്ന് റിപ്പോർട്ട് . 4,187 പേരാണ് കഴിഞ്ഞ ദിവസം കോവിഡ് ബാധിച്ച് മരിച്ചത്.ഇതോടെ ഇതുവരെ രാജ്യത്ത് കോവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 2,18,92,6 ആയി .രാജ്യത്ത് കൊവിഡ് വ്യാപനം രൂക്ഷമായി തുടരുന്ന സാഹചര്യത്തിൽ പതിനൊന്നിലധികം സംസ്ഥാനങ്ങൾ സമ്പൂർണ അടച്ചിടലിലാണ്. കേരളത്തിനു പുറമേ ദില്ലി, ഹരിയാന ,ബിഹാർ , യുപി, ഒഡീഷ , രാജസ്ഥാൻ, കർണാടക, ഝാർഖണ്ഡ് , ഛത്തീസ്ഗഡ് സംസ്ഥാനങ്ങളിലാണ് ലോക്ഡൗൺ പ്രഖ്യാപിച്ചിരിക്കുന്നത്. ഇതിനുപുറമേ പത്തോളം സംസ്ഥാനങ്ങളിൽ രാത്രികാല നിയന്ത്രണവും വാരാന്ത്യ കർഫ്യൂവും നിലനിൽക്കുന്നുണ്ട്.രണ്ടാം തരംഗത്തിൽ വലിയ പ്രതിസന്ധി നേരിട്ട ദില്ലിയിൽ പോസിറ്റിവിറ്റി നിരക്കും ഓക്സിജൻ പ്രതിസന്ധിയിലും കുറയുന്നുണ്ട്.