bahrainvartha-official-logo
Search
Close this search box.

ഇടതു മുന്നണിയുടെ വിജയദിനത്തിൽ പങ്കാളികളായി ബഹ്‌റൈൻ പ്രതിഭയും

182950391_5687782697928883_3832026719256165201_n

മനാമ: എൽഡിഎഫിന്റെ ചരിത്ര വിജയാഘോഷത്തിൽ പങ്കാളികളായി ബഹ്‌റൈൻ പ്രതിഭയും. കേരള നിയമസഭാ തിരഞ്ഞെടുപ്പിൽ സമാനതകളില്ലാത്ത ചരിത്ര വിജയമാണ് കേരളത്തിലെ ജനങ്ങൾ ഇടതുപക്ഷ ജനാധിപത്യ മുന്നണിക്ക് നൽകിയത്. കോവിഡ് കാലമായതിനാൽ ആഹ്ളാദ പ്രകടനങ്ങളും ആഘോഷങ്ങളും പാടില്ല എന്ന ഇടതുമുന്നണിയുടെ ആഹ്വാനം ഏറ്റെടുത്തു മെയ് 07 വൈകുന്നേരം ദീപശിഖ കൊളുത്തിയും മധുരം വിതരണം ചെയ്തും വീടുകളിലാണ് ഇടതുമുന്നണിയുടെ വിജയം പ്രവർത്തകർ ആഘോഷിച്ചത് .

ബഹ്‌റൈൻ പ്രതിഭയുടെ നേതൃത്വത്തിൽ പ്രവർത്തകർ ദീപശിഖകൾ കൊളുത്തിയും മധുരം വിതരണം ചെയ്തും തിരഞ്ഞെടുപ്പ് വിജയം ആഘോഷിച്ചു. പ്രതിഭ അസ്ഥാനത്തും മേഖല കമ്മറ്റികളുടെ നേതൃത്വത്തിലും പ്രവർത്തകർ വിജയം ആഘോഷിച്ചു.

പ്രതിഭ ആസ്ഥാനത്തു നടന്ന പരിപാടിക്ക് മുഖ്യ രക്ഷാധികാരി പി ശ്രീജിത്ത്, ജനറൽ സെക്രട്ടറി എൻ.വി. ലിവിൻ കുമാർ, പ്രസിഡന്റ് കെഎം സതീഷ് കേന്ദ്ര കമ്മറ്റി അംഗങ്ങളായ ഷെരീഫ് കോഴിക്കോട്, രാമചന്ദ്രൻ , മിജോഷ് മൊറാഴ എന്നിവർ നേതൃത്വം നൽകി.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

GCC News

More Posts

error: Content is protected !!