മനാമ: ബഹ്റൈനില്‍ ക്ളീനിംഗ് കമ്പനികളുടെ ലേബര്‍ ക്യാമ്പുകളിലെ തൊഴിലാളികള്‍ക്ക് നോമ്പ് തുറ വിഭവങ്ങളടങ്ങിയ ഇഫ്താര്‍ കിറ്റ് വിതരണം നടത്തി ഹാപ്പി ഹൌസ്, ബഹ്റൈന്‍. ഗഫൂളിലെയും, ഗുദൈബിയയിലെയും ക്യാമ്പുകളില്‍ താമസിക്കുന്ന ക്ളീനിംഗ് കമ്പനിയിലെ തൊഴിലാളികള്‍ക്കാണ് പുണ്യമാസത്തില്‍ ഹാപ്പി ഹൌസ് ഫുഡ് കിറ്റ് വിതരണം ചെയ്തത്.
ഹാപ്പി ഹൗസിന്റെ മുഖമുദ്രയായ ചാരിറ്റി വിംഗാണ് ഈ കാരുണ്യ പ്രവര്‍ത്തനം നടത്തിയത്. കോവിഡ് മഹാമാരി ഘട്ടത്തിലുള്‍പ്പെടെ ഏറെക്കാലമായി നിരവധി കാരുണ്യ പ്രവര്‍ത്തനങ്ങളില്‍ ഹാപ്പി ഹൗസ് ഏര്‍പ്പെട്ടു വരുന്നു. ജിതേഷ് ടോപ്മോസ്റ്റ്, ശശി അക്കരാല്‍, ബാബു കെ.കെ., ജമാല്‍ കുറ്റിക്കാട്ടില്‍, ഷാജി, മനീഷ്, സുധി, റൗഫ്, നിജേഷ് തുടങ്ങിയവര്‍ പ്രവര്‍ത്തനത്തില്‍ പങ്കാളികളായി.