bahrainvartha-official-logo
Search
Close this search box.

ജീവ കാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്ക് മാതൃകയായി മുഹറഖ് മലയാളി സമാജം

mms

മനാമ: മുഹറഖ് മലയാളി സമാജം ഒരു മാസത്തോളം ആയി നടത്തി വരുന്ന സമാനതകള്‍ ഇല്ലാത്ത ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ ഒട്ടേറെ പേര്‍ക്ക് ആശ്വാസകരമായി. ഒിഷു, റംസാന്‍ ആഘോഷ ഭാഗമായി നടത്തി വരുന്ന ഭക്ഷണ വിതരണ പദ്ധതി വിഷു ദിനത്തില്‍ മുഹറഖ് സൂക്കിലും അസ്രി തൊഴിലാളികള്‍ക്കും സിത്ര എരിയായിലും ആയി നൂറോളം സൗജന്യ സദ്യ വിതരണം ചെയ്തു കൊണ്ട് തുടങ്ങി. ഭക്ഷണ വിതരണം മുഹറഖ് മലയാളി സമാജം നടത്തി വരുന്ന എരിയുന്ന വയറിനൊരു കൈത്താങ് പദ്ധതിയില്‍ ഉള്‍പ്പെടുത്തി ആണ് നല്‍കിയത്.

മെയ് ഒന്ന് തൊഴിലാളി ദിനത്തില്‍ മുഹറഖില്‍ വിവിധ സ്ഥാപനങ്ങളില്‍ ജോലി ചെയ്യുന്ന തൊഴിലാളികള്‍ക്കും, ലേബര്‍ ക്യാമ്പിലും ഇരുന്നോറോളം ഇഫ്താര്‍ കിറ്റുകള്‍ വിതരണം ചെയ്തു. നിര്‍ധനരായ കുടുംബത്തിനു നാട്ടിലേക്കു പോകുവാന്‍ സോഷ്യല്‍ വെല്‍ഫെയര്‍ അസോസിയേഷനും, ഐ സി ആര്‍ എഫ് ആയി ചേര്‍ന്ന് വിമാന ടിക്കറ്റ് എടുത്തു നല്‍കി. കൊവിഡ് പോസിറ്റീവ് ആയ രോഗിക്ക് ഒരാഴ്ചക്കുള്ള അവശ്യ സാധനങ്ങളും ഭക്ഷണവും നല്‍കി.

മൂന്നാം ഘട്ട ഇഫ്താര്‍ കിറ്റ് വിതരണം ശനിയാഴ്ച നടക്കും. ഇരുന്നൂറോളം ഭക്ഷണങ്ങള്‍ ആണ് നല്‍കുന്നത്, മലയാളി സമാജം അംഗങ്ങളുടെയും മറ്റു സുമനസുകളുടെയും സഹായത്താല്‍ ആണ് അഞ്ഞൂറോളം പേര്‍ക്കുള്ള ഭക്ഷണ വിതരണ പദ്ധതി വിജയകരമായ് പൂര്‍ത്തിയാക്കുന്നത്. ഫുഡ് കിറ്റ് വിതരണം മെമ്പര്‍ഷിപ്പ് സെക്രട്ടറി നിസാര്‍ മാഹി കോഡിനേറ്റ് ചെയ്തു. സമാജം പ്രസിഡന്റ് അന്‍വര്‍ നിലമ്പൂര്‍, സെക്രട്ടറി ആനന്ദ് വേണുഗോപാല്‍ നായര്‍, ട്രഷറര്‍ അബ്ദുറഹ്മാന്‍ കാസര്‍ഗോഡ്, മുന്‍ പ്രസിഡന്റ് അനസ് റഹീം, ലിബിന്‍ ജോസ്, സജീവന്‍ വടകര, മുജീബ് വെളിയങ്കോട്, വിജിലേഷ്, ഹരികൃഷ്ണന്‍, നൗഷാദ്, ശിഹാബ് കറുകപുത്തൂര്‍, മഞ്ചാടി ബാലവേദി അംഗങ്ങള്‍ ആയ മൊയ്ദീന്‍, സഹസ്ര, അദ്‌നാന്‍, അജ്‌ലാന്‍, വനിതാവേദി അംഗങ്ങളായ മുന്‍ സെക്രട്ടറി സുജാആനന്ദ്, ഷംഷാദ്, ബാഹിറ, അജന്യ, സമീറ നൗഷാദ്, ഷൈനി, നാഫിയ എന്നിവര്‍ നേതൃത്വം നല്‍കി

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

GCC News

More Posts

error: Content is protected !!