bahrainvartha-official-logo
Search
Close this search box.

ബഹ്‌റൈന്‍ നവകേരള ‘മെയ് ദിനം’ ആചരിച്ചു

ബഹ്‌റൈന്‍ നവകേരള 'മെയ് ദിനം' ആചരിച്ചു

മനാമ: ബഹ്‌റൈന്‍ നവകേരള’യുടെ ആഭിമുഖ്യത്തില്‍ മെയ് ദിനം ആചരിച്ചു. ഓണ്‍ലൈനായി സൂം മീറ്റിങ്ങില്‍ നടന്ന പരിപാടി കോര്‍ഡിനേഷന്‍ സെക്രട്ടറി ഷാജി മൂതല ഉദ്ഘാടനം ചെയ്തു. ഏ ഐ ടി യു സി തൃശ്ശൂര്‍ ജില്ലാ സെക്രട്ടറി കെ.ജി. ശിവാനന്ദന്‍ ‘മെയ്ദിന’ സന്ദേശം നല്‍കി സംസാരിച്ചു. പതിനെട്ടാം നൂറ്റാണ്ടില്‍ അമേരിക്കയിലെ തൊഴിലാളികളുടെ സ്ഥിതി അതിദയനീയമായിരുന്നു.

അവരില്‍ ഭൂരിഭാഗവും അടിമകളായിരുന്നു. 12 മുതല്‍ 16 മണിക്കൂര്‍ വരെ ഇവര്‍ക്ക് കഠിനമായി ജോലി ചെയ്യേണ്ടി വന്നിരുന്നു. അസംതൃപ്തരായ അമേരിക്കയിലെ തൊഴിലാളികള്‍ 1886 മെയ് 1 ന് പണിമുടക്കി. ചിക്കാഗോയില്‍ ഒത്തുകൂടിയ മൂന്ന് ലക്ഷത്തോളം തൊഴിലാളികള്‍ തെരുവുവീധികളെ പ്രകമ്പനം കൊള്ളിച്ചു. പണിമുടക്കിയ തൊഴിലാളികള്‍ ഒറ്റ മുദ്രാവാക്യം മാത്രമേ ഉയര്‍ത്തിയുള്ളൂ എട്ട് മണിക്കൂര്‍ ജോലി 8 മണിക്കൂര്‍ വിശ്രമം 8 മണിക്കൂര്‍ വിനോദം എന്നാല്‍ തൊഴിലാളികളുടെ ആവശ്യങ്ങള്‍ അംഗീകരിക്കാന്‍ തൊഴിലുടമകള്‍ തയ്യാറായില്ല. പിന്നീട് അമേരിക്കയിലുണ്ടായ സാമൂഹിക രാഷ്ട്രീയ മാറ്റങ്ങളുടെ ഫലമായി ജോലി സമയം 8 മണിക്കൂറായി നിജപ്പെടുത്തി. 1890 ല്‍ പാരീസില്‍ നടന്ന ഫ്രഞ്ച് വിപ്ലവത്തിന്റെ വാര്‍ഷികാഘോഷ സമ്മേളനത്തില്‍ പാസാക്കിയ പ്രമേയത്തിന്റെ അടിസ്ഥാനത്തില്‍ ചരിത്രപ്രസിദ്ധമായ മെയ് ഒന്ന് ചിക്കാഗോ സമരദിനം ലോകതൊഴിലാളി ദിനമായി ആചരിക്കുന്നു. ഇന്ത്യയിലാദ്യമായി മെയ് ദിനം ആചരിച്ചത് കിസാന്‍ ലേബര്‍ പാര്‍ട്ടിയുടെ നേതൃത്വത്തില്‍ മദിരാശിയിലാണ്.

മനുഷ്യന്റെ ജീവന്‍ ലാഭകേന്ദ്രീകൃതമാകരുത് എന്ന തത്വശാസ്ത്രമാണ് സോഷ്യലിസം മുന്നോട്ട് വെക്കുന്നത് എന്നാല്‍ ഇന്ത്യയില്‍ ഒരു വാക്‌സിന് തന്നെ പലതരം വിലകളാണ് ഗവര്‍മെന്റ് നിശ്ചയിച്ചിരിക്കുന്നത്. മരുന്ന് ഉല്‍പാദകര്‍ക്ക് ലാഭം ഉണ്ടാക്കികൊടുക്കുക എന്നതാണ് കേന്ദ്രഗവര്‍മെന്റിന്റെ കര്‍ത്തവ്യമായി അവര്‍ കാണുന്നത്.

മെയ് ദിനമാചരിക്കുമ്പോള്‍ നമ്മുടെ ഓര്‍മ്മകളില്‍ പ്രധാനമായും കടന്നുവരുന്ന എട്ട് മണിക്കൂര്‍ ജോലി എട്ട് മണിക്കൂര്‍ വിശ്രമം എട്ട് മണിക്കൂര്‍ വിനോദം എന്ന ഭരണഘടനാപരമായ അവകാശം തന്നെ പല സംസ്ഥാനങ്ങളും മരവിപ്പിച്ച അവസ്ഥയാണ് ഇന്ത്യയില്‍ ഇന്ന് കാണുന്നത് എന്ന്
മെയ് ദിന സന്ദേശം നല്‍കികൊണ്ട് കെ.ജി. ശിവാനന്ദന്‍ അഭിപ്രായപ്പെട്ടു.

സുനില്‍ദാസിന്റെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ റെയ്‌സണ്‍ വര്‍ഗീസ് സ്വാഗതം പറഞ്ഞു. മേഖലാ സെക്രട്ടറിമാരായ പ്രവീണ്‍, ശ്രീജിത്ത് മൊകേരി, രജീഷ് പട്ടാഴി തുടങ്ങിയവര്‍ അഭിവാദ്യങ്ങള്‍ അര്‍പ്പിച്ചു സംസാരിച്ചു. ജേക്കബ്ബ് മാത്യു നന്ദി പറഞ്ഞു.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

GCC News

More Posts

error: Content is protected !!