മനാമ :കോവിഡ് നിയമങ്ങൾ പാലിക്കാത്തതിനെ തുടർന്ന് തലസ്ഥാന ഗവർണറേറ്റിലെ ഒരു പള്ളി ഇസ്ലാമിക് അഫയേഴ്സ്, എൻഡോവ്‌മെൻറ് മന്ത്രാലയം താൽക്കാലികമായി അടച്ചു . എല്ലാവരുടെയും സുരക്ഷയും ആരോഗ്യവും ഉറപ്പുവരുത്തുന്നതിനായും സജീവമായ കേസുകളും അവരുടെ കോൺടാക്റ്റുകളും കണ്ടെത്തുന്നതിനുമായുള്ള ദേശീയ മെഡിക്കൽ ടാസ്‌ക്ഫോഴ്‌സിന്റെ ശ്രമത്തിന്റെ ഭാഗമായാണ് ഈ നടപടി. ആരാധനാലയത്തിന്റെ ചുമതലയുള്ളവർ കൃത്യമായി പരിശോധനകൾ നടത്തിയിരുന്നില്ല .
വാക്സിൻ സ്വീകരിക്കാത്തവരെ ആരാധനാലയങ്ങളിൽ പ്രവേശിപ്പിക്കരുതെന്ന കോവിഡ് നിയമ ലംഘനം കണ്ടെത്തിയതിനെത്തുടർന്നാണ് അടച്ചുപൂട്ടൽ നടപടി സ്വീകരിച്ചത്. മുഹറക്കിലെയും വടക്കൻ ഗവർണറെറ്റിയും 2 പള്ളികൾക്ക് കൂടി മന്ത്രാലയം മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. സ്വദേശികളും വിദേശികളും സുരക്ഷാ ഉറപ്പുവരുത്തുന്നതിനായി ആരോഗ്യ നിയമങ്ങൾ പാലിക്കണമെന്നും അധികൃതർ ആവശ്യപ്പെട്ടു.