മനാമ :കോവിഡ് വ്യാപനം രൂക്ഷമാകുന്നത് തടയുന്നതിനായി ജാഗ്രത പാലിക്കണമെന്ന് ആരോഗ്യമന്ത്രാലയം ജനങ്ങളോട് അഭ്യർത്ഥിച്ചു. ഏപ്രിൽ 20 മുതൽ മെയ് 3 വരെ 15,000 പുതിയ കൊവിഡ് കേസുകൾ കണ്ടെത്തിയിട്ടുണ്ടെന്നും അധികൃതർ പറഞ്ഞു. സാമൂഹിക അകലം പാലിക്കുക, മാസ്ക് ധരിക്കുക, വീടുകളിലെ ഒത്തുചേരലുകൾ ഒഴിവാക്കുക തുടങ്ങിയ പ്രതിരോധനടപടികൾ പാലിക്കാത്തതിനെ തുടർന്നാണ് രോഗവ്യാപനം കൂടുന്നതെന്ന് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു. അധികാരികൾ നിർദ്ദേശിക്കുന്ന മുൻകരുതൽ നടപടികൾ പാലിക്കാതെ ഇരിക്കുന്നത് അപകടകരമാണെന്ന് മന്ത്രാലയം മുന്നറിയിപ്പ് നൽകി. രോഗവ്യാപനം കൂടുന്നത് ആരോഗ്യ പ്രവർത്തകരെയും ഫ്രണ്ട്ലൈൻ വർക്കേഴ്സിനെയും കൂടുതൽ സമ്മർദ്ദത്തിലാക്കുന്നതായും മന്ത്രാലയം പറഞ്ഞു.