കേരളം വില കൊടുത്ത് വാങ്ങുന്ന മൂന്നര ലക്ഷം ഡോസ് കോവി ഷീൽഡ് വാക്സിൻ ഇന്നെത്തും. വിമാന മാർഗം ഉച്ചയോടെ കൊച്ചിയിലാണ് വാക്സിനെത്തുക. ഇവിടെ നിന്നും മറ്റ് ജില്ലകളിലേക്കും എത്തിക്കുമെന്നാണ് റിപ്പോർട്ട്.
കഴിഞ്ഞ കുറച്ച് ദിവസമായി ആവശ്യത്തിനില്ലാത്തതിനാൽ പ്രതീക്ഷിച്ച രീതിയില്‍ വാക്‌സിനേഷന് കേരള ത്തിന് കഴിഞ്ഞിരുന്നില്ല. ഇതിന് പുതിയ ബാച്ച് വാക്സിനിലൂടെ പരിഹാരമാവുമെന്നാണ് കരുതുന്നത്.
18നും 45 വയസിനും ഇടയിലുള്ളവരുടെ വാക്‌സിന്‍ രജിസ്‌ട്രേഷന്‍ നേരത്തെ തന്നെ കേരളത്തിൽ ആരംഭിച്ചിരുന്നു. ഈ പുതിയ ബാച്ച് വാക്സിനെത്തുന്നതോടെ ഇവര്‍ക്കുള്ള വാക്‌സിന്‍ വിതരണത്തിലേക്ക് കേരളം കടന്നേക്കും. ആദ്യഘട്ടത്തില്‍ എന്തായാലും മാരക രോഗാവസ്ഥയിലുള്ളവര്‍ക്ക് തന്നെയാകും വാക്സിനേഷനിൽ മുഖ്യ പരിഗണന നല്‍കുക.
കേരളം വില കൊടുത്ത് വാങ്ങുന്ന വാക്‌സിന്‍ വരും ദിവസങ്ങളില്‍ കൂടുതല്‍ എത്തുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. 75 ലക്ഷം കൊവിഷീല്‍ഡ് വാക്‌സിനും 25 ലക്ഷം കൊവാക്‌സിനുമാണ് കേരളം വിലകൊടുത്ത് വാങ്ങുന്നത്.