ഇന്ത്യക്ക് കൈത്താങ്ങായി ഗൾഫ് എയറും; ജീ​വ​ൻ ര​ക്ഷാ ഉ​പ​ക​ര​ണ​ങ്ങ​ൾ അ​യ​ക്കാൻ സ​ന്ന​ദ്ധ സം​ഘ​ട​ന​ക​ൾ​ക്ക് സഹായമേകും

മനാമ: ഇന്ത്യയിൽ കോവിഡ് കേസുകൾ ഉയരുന്ന സാഹചര്യത്തിൽ ബഹ്റൈൻ ദേശീയ വിമാന കമ്പനിയായ ഗൾഫ് എയർ ഇന്ത്യയ്ക്ക് അടിയന്തര സഹായത്തിനുള്ള പിന്തുണയുമായി രംഗത്തെത്തി. ഇന്ത്യയിലേക്കുള്ള എല്ലാ വിമാനങ്ങളിലും സ്ഥലപരിമിതിയുടെ അടിസ്ഥാനത്തിൽ അടിയന്തര ജീവൻ രക്ഷാ ഉപകരണങ്ങൾ എത്തിക്കാൻ സഹകരിക്കുമെന്ന് ഗൾഫ് എയർ പറഞ്ഞു.

ബഹ്റൈനും ഗൾഫ് എയറും നൽകുന്ന പിന്തുണയ്ക്ക് ഇന്ത്യൻ അംബാസിഡർ പിയൂഷ് ശ്രീവാസ്തവ നന്ദി പറഞ്ഞു. ഇന്ത്യയിലേക്ക് അടിയന്തര സഹായമെത്തിക്കാൻ ആഗ്രഹിക്കുന്ന സന്നദ്ധ സംഘടനകൾക്ക് ഇന്ത്യൻ എംബസിയുമായി ബന്ധപ്പെട്ട് ഈ സൗകര്യം പ്രയോജനപ്പെടുത്താൻ സാധിക്കും. സ​ന്നദ്ധ സം​ഘ​ട​ന​ക​ളു​ടെ സ​ഹാ​യ​ങ്ങ​ൾ ഇ​ന്ത്യ​യി​ലേ​ക്ക്​ എ​ത്തി​ക്കു​ന്ന​തി​ന്​ സ​ഹാ​യം ന​ൽ​കു​ന്ന​തി​ൽ അ​ഭി​മാ​ന​മു​ണ്ടെ​ന്ന്​ ഗ​ൾ​ഫ്​ എ​യ​ർ ആ​ക്​​ടി​ങ്​ ചീ​ഫ്​ എ​ക്​​സി​ക്യൂ​ട്ടി​വ്​ ഓ​ഫി​സ​ർ കാ​പ്​​റ്റ​ൻ വ​ലീ​ദ്​ അ​ൽ അ​ലാ​വി പ​റ​ഞ്ഞു.