bahrainvartha-official-logo
Search
Close this search box.

വാക്‌സിൻ സ്വീകരിച്ചവർക്കുള്ള ഇളവുകൾ; കാണികൾക്കായുള്ള ഗൈഡ്ബുക്ക് പുറത്തിറക്കി ബഹ്‌റൈൻ യുവജന കായിക മന്ത്രാലയം

youth and sports

മനാമ: സ്പോർട്സ് സ്റ്റേഡിയങ്ങളിലേക്കും ജിമ്മുകളിലേക്കുമുള്ള പ്രവേശന ഗൈഡ്ബുക്ക് പുറത്തിറക്കി യുവജന കായിക മന്ത്രാലയം. വാക്‌സിൻ സ്വീകരിച്ച ആളുകൾക്കും, കോവിഡ് മുക്തി നേടിയവർക്കും ,18 വയസ്സിൽ താഴെ ഉള്ളവർക്കും മാത്രമായിരിക്കും പ്രവേശന അനുമതി ഉള്ളത്.12 വയസ്സിന് താഴെയുള്ള കുട്ടികൾ കോവിഡ് വാക്‌സിൻ സ്വീകരിച്ചവരുടെ കൂടെയോ രോഗ മുക്തി നേടിയവരുടെ കൂടെയോ മാത്രമെ ഈ സ്ഥാലങ്ങളിൽ പ്രവേശിക്കാൻ പാടുള്ളു .

ബി അവെയർ ആപ്പ്ലെ ഗ്രീൻ സിഗ്നൽ ഉപയോഗിച്ചോ അല്ലെങ്കിൽ മറ്റ് അംഗീകൃത അപ്ലിക്കേഷനുകളോ തെളിവായി ഉപയോഗിക്കാം. ഇൻഡോർ കായിക സൗകര്യങ്ങളുടെ 50% ആളുകളെ മാത്രമേ സ്റ്റേഡിയത്തിൽ പ്രവേശിപ്പിക്കുകയുള്ളു. ആവശ്യമായ സാമൂഹിക അകലം ഉറപ്പാക്കണമെന്നും. സ്റ്റേഡിയത്തിന് ഉള്ളിൽ പ്രവേശിക്കുന്നതിനു മുൻപ് ആളുകളുടെ താപനില പരിശോധിക്കണമെന്നും കൃത്യമായ കോവിഡ് പ്രോട്ടോക്കോളുകൾ പാലിക്കണമെന്നും മന്ത്രാലയത്തിൻറെ ഗൈഡ്ബുക്കിൽ സൂചിപ്പിക്കുന്നു.
.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

GCC News

More Posts

error: Content is protected !!