ശവ്വാൽ മാസപ്പിറവി; ചാന്ദ്ര നിരീക്ഷണ കമ്മറ്റി നാളെ (ചൊവ്വാഴ്ച) യോഗം ചേരും

മനാമ: റമദാൻ നോമ്പ് കാലം അവസാനിക്കാറായ സാഹചര്യത്തിൽ ശവ്വാൽ മാസപ്പിറവിക്കായി ചാന്ദ്ര നിരീക്ഷണ കമ്മിറ്റി നാളെ (റമദാൻ 29) ന് യോഗം ചേരും. സുപ്രീം കൗൺസിൽ ഫോർ ഇസ്‌ലാമിക് അഫേഴ്സിന്റെ ഹെഡ്ക്വാർട്ടേഴ്സിലാകും സമിതി യോഗം ചേരുക. ബഹ്‌റൈനിലും സമീപ ഇസ്ലാമിക രാജ്യങ്ങളിലുമുള്ള ചന്ദ്ര ദർശന വിവരങ്ങൾ വിലയിരുത്താനാണ് യോഗം ചേരുന്നത്. നാളെ ചാന്ദ്ര ദർശനം സാധ്യമായാൽ റമദാൻ അവസാനിക്കുകയും ബുധനാഴ്ച ശവ്വാൽ 1, ഈദുൽ ഫിത്ർ ദിനമായിരിക്കും. ചാന്ദ്ര ദർശനം സാധ്യമായില്ലെങ്കിൽ റമദാൻ 30 പൂർത്തീകരിച്ച് വ്യാഴാഴ്ചയാകും പെരുന്നാൾ ദിനം.