കോഴിക്കോട് ജില്ലാ പ്രവാസി ഫോറം ഏഴാമത്തെ ലേബർ ക്യാമ്പിൽ ഇഫ്താർ കിറ്റുകൾ വിതരണം ചെയ്തു

മനാമ: ലേബർ ക്യാമ്പുകളിൽ പാചകം ചെയ്ത ഭക്ഷണം വിതരണം ചെയ്യുന്നതിൻ്റെ ഭാഗമായി സിത്രയിലെ ലേബർ ക്യാമ്പിൽ ഇഫ്താർ കിറ്റുകൾ വിതരണം ചെയ്തു. ബഹ്റൈനിലെ ഏഴ് വിവിധ ലേബർ ക്യാമ്പുകളിൽ ഇതുവരെ ഇഫ്താർ കിറ്റുകൾ മാത്രം വിതരണം ചെയ്തതായി പ്രസിഡണ്ട് സുധീർ തിരുനിലത്ത് സെക്രട്ടറി ജയേഷ്.വി.കെ, എന്നിവർ അറിയിച്ചു.

സ്പോൺസർഷിപ്പിലൂടെ സമാഹരിച്ച് കെ.പി.എഫ് നൽകുന്ന ഇത്തരം കിറ്റുകൾ അർഹരായവർക്ക് എത്തിച്ച് നൽകാൻ കോഴിക്കോട് ജില്ലാ പ്രവാസി ഫോറം എന്നും മുന്നിലുണ്ടാവുമെന്ന് ചാരിറ്റി വിംഗിലെ ശശി അക്കരാൽ, ഹരീഷ്.പി.കെ, എന്നിവർക്കൊപ്പം മെമ്പറായ സുജീഷും പറഞ്ഞു. സാമുദായികമായ വ്യത്യാസങ്ങൾക്കുമപ്പുറം റംസാൻ വ്രതക്കാലത്തെ പുണ്യമാസമായിക്കണ്ട് തൊഴിലാളികൾക്ക് വേണ്ടി ചെയ്യുന്ന ഇത്തരം പ്രവൃത്തികൾ ഏവർക്കും മാതൃകയാണെന്ന് ഇഫ്താർ കിറ്റ് വിതരണത്തിനൊടുവിൽ ജോയിൻ്റ് സെക്രട്ടറിമാരായ ജിതേഷ്, ഫൈസൽ എന്നിവർ അഭിനന്ദന കുറിപ്പിൽ അറിയിച്ചു.