മനാമ: തിരൂർ മുനിസിപ്പാലിറ്റിയും ബ്ലോക്കും ഉൾപ്പെടെ തവനൂർ, തിരൂർ, കോട്ടക്കൽ താനൂർ മണ്ഡലങ്ങൾ ഉൾപ്പെടുന്ന ബഹ്‌റൈൻ പ്രവാസികളുടെ സംയുക്ത കൂട്ടായ്മ ബഹ്‌റൈൻ തിരൂർ കൂട്ടായ്മ എന്നപേരിൽ നിലവിൽ വന്നു. സൽമാബാദ് റൂബി റെസ്റ്റോറെന്റ് ഓഡിറ്റോറിയത്തിൽ വെച്ചു നടന്ന സംഗമം ദാറുൽ ശിഫ ഡയറക്ടർ ഷമീർ പൊട്ടച്ചോല ഉത്ഘാടനം ചെയ്തു. മംഗലം സുലൈമാൻ അധ്യക്ഷത വഹിച്ച യോഗത്തിൽ തിരൂർ അഷ്‌റഫ് സ്വാഗതവും പ്രജീഷ് പടിഞ്ഞാറേക്കര നന്ദിയും പറഞ്ഞു. തിരൂർ കൂട്ടായ്മ പ്രസിഡന്റ് ആയി അഷ്‌റഫ് തിരൂരിനെയും, ജനറൽ സെക്രട്ടറി ആയി മംഗലം സുലൈമാനെയും, ട്രെഷറർ അനൂപ് തിരൂരിനെയും തിരഞ്ഞെടുത്തു. മറ്റു ഭാരവാഹികൾ പ്രജീഷ്, മൗസൽ മൂപ്പൻ, ഹംസ കാവിലക്കാട്, അഷ്‌റഫ് പികെ വൈസ് പ്രെസിഡന്റുമാർ. ഷമീർ പൊട്ടച്ചോല, സതീശൻ പടിഞ്ഞാറേക്കര, KMS മൌലവി പറവണ ,ഇസ്മായിൽ ആലത്തിയൂർ ,മൻസൂർ ചെമ്പ്ര ജോയിന്റ് സെക്രട്ടറിമാർ. ഷഹാസ് കല്ലിങ്ങൽ ഓർഗനൈസിംഗ് സെക്രട്ടറി.
പ്രവർത്തക സമിതി അംഗങ്ങളായി ഫാറൂഖ് തിരൂർ, മെഹർ താനാളൂർ, അലിബാവ മുട്ടന്നൂർ, റഷീദ് വെട്ടം, ഷമീർ പൂക്കയിൽ, മുസ്തഫ മുത്തു മംഗലം, ഉസ്മാൻ പാറപ്പുറം, സവാദ് തിരൂർ, താജുദ്ധീൻ ചെമ്പ്ര, നിസാർ കിഴേപ്പാട്ട്, ബഷീർ ചുള്ളിക്കാട്ടിൽ, മൊയ്‌ദീൻ ബാവ മൂപ്പൻ, ഷാഹിദ് സി സി എന്നിവരെയും തിരഞ്ഞെടുത്തു.
പ്രസിഡന്റ്
അഷ്റഫ് തിരൂർ
39091660
സെക്രെട്ടറി
മംഗലം സുലൈമാൻ
39041280