യാത്രക്കാർക്ക് കോവിഡ്-19 ട്രാവൽ ഇൻഷുറൻസ് പരിരക്ഷ നൽകാൻ ഒരുങ്ങി ഗൾഫ് എയർ

മനാമ: യാത്രക്കാർക്ക് കോംപ്ലിമെന്ററി കോവിഡ് ട്രാവൽ ഇൻഷുറൻസ് പരിരക്ഷ നൽകാനൊരുങ്ങി ബഹ്‌റൈൻ ദേശീയ വിമാന കമ്പനിയായ ഗൾഫ് എയർ. യാത്രയ്ക്കിടെ കോവിഡ്-19 ബാധിതരാകുന്നവർക്ക് പരിശോധനക്കും ക്വാറന്റൈനുമുള്ള സഹായമാണ് കമ്പനി നൽകുന്നത്. കൂടാതെ മെഡിക്കൽ സൗകര്യങ്ങളും ഹോസ്പിറ്റൽ ചിലവുകളും ഇതിൽ ഉൾപെടും. മെയ് 10 മുതൽ 2021 നവംബർ 10 വരെയാണ് ഇൻഷുറൻസ് കാലാവധി ഉള്ളത്. ഗൾഫ് എയർ ഫ്ലൈറ്റുകളിൽ റിഡംപ്ഷൻ ടിക്കറ്റുകൾ ഉൾപ്പെടെ ബുക്ക് ചെയ്ത എല്ലാ ടിക്കറ്റുകളും ഇൻഷുറൻസ് പരിരക്ഷയുടെ ഉള്ളിൽ വരും. എന്നാൽ ചില നിയന്ത്രണങ്ങൾ കമ്പനി ഏർപ്പെടുത്തിയിട്ടുണ്ട്. കൂടുതൽ വിവരങ്ങൾക്ക് യാത്രക്കാർക്ക് gulfair.com എന്ന വെബ്സൈറ്റ് സന്ദർശിക്കാവുന്നതാണ് .

യാത്രക്കാർക്ക് ആശങ്കാ രഹിതമായ സാഹചര്യം ഒരുക്കി കൊടുക്കാൻ ഈ പദ്ധതിയിലൂടെ സാധിക്കുമെന്നും അടുത്ത 6 മാസം മികച്ച അനുഭവം യാത്രകാർക്ക് നൽകാൻ സാധിക്കുകയെന്നും ഗൾഫ് എയറിന്റെ ആക്ടിംഗ് ചീഫ് എക്സിക്യൂട്ടീവ് ഓഫീസർ ക്യാപ്റ്റൻ വലീദ് അൽ അലവി പറഞ്ഞു.