വാക്‌സിനെടുത്തവർക്ക് ക്വാറൻറീൻ ഒഴിവാക്കി ബഹ്​റൈനും യു.എ.ഇയും

മനാമ: കോവിഡ്​ -19 പ്രതിരോധ കുത്തിവെപ്പെടുത്തവർക്ക്​ ഇരു രാജ്യങ്ങൾക്കുമിടയിൽ സഞ്ചരിക്കാൻ സുരക്ഷിത പാതയൊരുക്കി ബഹ്​റൈനും യു.എ.ഇ.യും.

ഈദ്​ മുതൽ ഇത്​ പ്രാബല്യത്തിൽ വരും. യാത്രക്കാർക്ക്​ എത്തുന്ന രാജ്യത്ത്​​ ക്വാറൻറീൻ ഒഴിവാക്കും. രുരാജ്യങ്ങളിലെയും പൗരൻമാർക്കും പ്രവാസികൾക്കും അതത്​ രാജ്യങ്ങളിലെ മൊബൈൽ ആപ്പിലുള്ള സർട്ടിഫിക്കറ്റ്​ കാണിച്ചാൽ ഇളവ്​ ലഭിക്കും. കോവിഡ്​ പ്രതിരോധ വാക്​സിൻ രണ്ട്​ ഡോസും സ്വീകരിച്ചവർക്കാണ്​ ഇളവിന്​ അർഹത.