അൽ അഖ്​സ പള്ളിയിൽ ഇസ്രാ​യേൽ സൈന്യം നടത്തിയ ആക്രമണത്തെ ശക്തമായി അപലപിച്ച് ബഹ്‌റൈൻ മന്ത്രിസഭ

al aqsa

മനാമ: ജറൂസലമിലെ അൽ അഖ്​സ മോസ്​ക്കിലെത്തിയ വിശ്വാസികൾക്കുനേരെ ഇസ്രാ​യേൽ സൈന്യം നടത്തിയ ആക്രമണത്തെ ബഹ്‌റൈൻ മന്ത്രിസഭ യോഗം ശക്​തമായി അപലപിക്കുകയും അതീവ ആശങ്ക രേഖപ്പെടുത്തുകയും ചെയ്തു. അക്രമങ്ങൾ നിർത്തി​ സമാധാനത്തി​ൻറെ പാത സ്വീകരിക്കാനും ജറൂസലമിൻറെ വിശുദ്ധപദവി നിലനിർത്താനും ഇസ്രായേൽ മുന്നോട്ടുവരണമെന്നും ആവശ്യപ്പെട്ടു. അക്രമം അവസാനിപ്പിക്കാനും വിവിധ മേഖലകളിലേക്ക്​ അത്​ വ്യാപിക്കാതിരിക്കാനും ആവശ്യമായ മുൻകരുതലുകൾ സ്വീകരിക്കണം​. മേഖലയെ വീണ്ടും അസമാധാനത്തിലേക്ക്​ തള്ളിവിടാനേ ഇത്തരം ആക്രമണങ്ങൾ വഴി സാധിക്കുവെന്നും മന്ത്രിസഭ​ വിലയിരുത്തി.


പ്രിൻസ് സൽമാൻ ബിൻ ഹമദ് അൽ ഖലീഫ യോഗത്തിന് അധ്യക്ഷത വഹിച്ചു. രാജാവിനും പ്രധാനമന്ത്രിക്കും, ബഹ്റൈൻ പൗരന്മാർക്കും മന്ത്രിസഭ അംഗങ്ങൾ ഈദ് ആശംസകൾ നേർന്നു. എക്സിക്യൂട്ടീവ് ലെജിസ്ലേറ്റീവ് അതോറിറ്റികൾ തമ്മിലുള്ള സഹകരണം കൂടുതൽ പുരോഗതിക്കും വികസനത്തിനും കാരണമാകുന്നതായി മന്ത്രിസഭ ചൂണ്ടിക്കാട്ടി. അനധികൃത മത്സ്യ ബന്ധത്തിനെതിരെ നടന്ന ഓപ്പറേഷനിൽ പരിക്കേറ്റ മരണമടഞ്ഞ സൈനികനും കുടുംബാംഗങ്ങൾക്കും ക്യാബിനെറ്റ് അനുശോചനം രേഖപ്പെടുത്തി. റിപ്പബ്ലിക് ഓഫ്‌ ബോസ്നിയും ബഹ്‌റൈനും തമ്മിലുള്ള വ്യോമ സേവന കരാറിനെക്കുറിച്ചും യോഗം ചർച്ച ചെയ്തു. കോവിഡ് പ്രതിരോധ വാക്​സിൻ സ്വീകരിക്കാൻ എല്ലാവരും രംഗത്തു വരണമെന്നും ആഹ്വാനം ചെയ്​തു.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

GCC News

More Posts

error: Content is protected !!