bahrainvartha-official-logo
Search
Close this search box.

ലുലു ‘ഷോപ്​ ബിഗ്​, വിൻ ബിഗ്​’ പ്രമോഷൻ; മൂന്നാമത്​ നറുക്കെടുപ്പ്​ വിജയികളെ പ്രഖ്യാപിച്ചു

received_1171566333316760

മനാമ: ലുലു ഹൈപ്പർമാർക്കറ്റ്​ നടത്തി വരുന്ന ‘ഷോപ്​ ബിഗ്​, വിൻ ബിഗ്​’ പ്രമോഷ​​​ ഭാഗമായി മൂന്നാമത്​ നറുക്കെടുപ്പ്​ റാംലി മാളിൽ നടന്നു. 400 ഭാഗ്യശാലികൾക്ക്​ 25000 ദിനാർ മൂല്യമുള്ള ​ലുലു ഷോപ്പിങ്​ ഗിഫ്​റ്റ്​ കാർഡുകൾ സമ്മാനമായി ലഭിച്ചു. വിജയികൾക്ക്​ റാംലി മാൾ കസ്​റ്റമർ സർവിസ്​ കൗണ്ടറിൽനിന്ന്​ സമ്മാനങ്ങൾ വാങ്ങാവുന്നതാണ്​.

150 പേർക്ക്​ 100 ദീനാറി​​ൻ്റെയും 150 പേർക്ക്​ 50 ദീനാറിൻ്റെയും 100 പേർക്ക്​ 25 ദീനാറിൻ്റെയും ഗിഫ്​റ്റ്​ കാർഡുകളാണ്​ ലഭിച്ചത്​. ഇതുവരെ 1200 ഭാഗ്യശാലികൾക്ക്​ 75,000 ദീനാർ മൂല്യമുള്ള ഷോപ്പിങ്​ കാർഡുകളാണ്​ സമ്മാനമായി നൽകിയത്​. www.luluhypermarket.com/en-bh/winners# എന്ന ലിങ്കിലൂടെ വിജയികളുടെ വിവരങ്ങൾ അറിയാം.

ഇതുവരെ മൂന്ന് ഘട്ടങ്ങളിലായി 1200 ഭാഗ്യശാലികളെയാണ് പ്രഖ്യാപിച്ചത്. ‘ഷോ​പ്​ ബി​ഗ്, വി​ൻ ബി​ഗ്​’ എ​ന്ന പേ​രി​ൽ അ​വ​ത​രി​പ്പി​ച്ചി​രി​ക്കു​ന്ന പ്ര​മോ​ഷ​നി​ൽ ആ​കെ 1,75,000 ദീ​നാ​റി​നെറ്റ ഗി​ഫ്​​റ്റ്​ കാ​ർ​ഡു​ക​ളാ​ണ്​ സ​മ്മാ​ന​മാ​യി ന​ൽ​കു​ന്ന​ത്. മാ​ർ​ച്ച്​ 25 മു​ത​ൽ ജൂ​ലൈ ഏ​ഴു​ വ​രെ അ​ഞ്ചു​ ദീ​നാ​റി​ന്​ സാ​ധ​ന​ങ്ങ​ൾ വാ​ങ്ങി​യാ​ൽ ന​റു​ക്കെ​ടു​പ്പി​ലേ​ക്ക്​ ഒ​രു ഇ-​റാ​ഫി​ൾ ല​ഭി​ക്കും. ഓരോ അ​ഞ്ചു​ ദീ​നാ​റി​നും ന​റു​ക്കെ​ടു​പ്പി​ൽ പ​ങ്കെടു​ക്കാ​നു​ള്ള അ​വ​സ​ര​മു​ണ്ട്.

ഭാ​ഗ്യ​ശാ​ലി​ക​ൾ​ക്ക്​ 100 ദീ​നാ​ർ മു​ത​ൽ 10 ദീ​നാ​ർ വ​രെ​യു​ള്ള ഗി​ഫ്​​റ്റ്​ കാ​ർ​ഡു​ക​ൾ ല​ഭി​ക്കും. ര​ണ്ടാ​ഴ്​​ച​യി​ലൊ​രി​ക്ക​ൽ ന​ട​ക്കു​ന്ന ന​റു​ക്കെു​പ്പി​ൽ 400 വി​ജ​യി​ക​ളെ വീ​ത​മാ​ണ്​ തെ​ര​​ഞ്ഞെ​ടു​ക്കു​ന്ന​ത്.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

GCC News

More Posts

error: Content is protected !!