മാസപ്പിറവി കണ്ടില്ല; കേരളത്തിൽ ചെറിയ പെരുന്നാൾ മെയ് 13, വ്യാഴാഴ്ച

കോഴിക്കോട്​: ശവ്വാൽ മാസപ്പിറ കണ്ട വിവരം ലഭിക്കാത്തതിനാൽ റമദാൻ 30 പൂർത്തിയാക്കി വ്യാഴാഴ്ച ഈദുൽ ഫിത്​ർ ആയിരിക്കുമെന്ന്​ ഖാദിമാരായ പാണക്കാട്​ ഹൈ​ദ​ര​ലി ശി​ഹാ​ബ് ത​ങ്ങ​ള്‍, സ​മ​സ്ത കേ​ര​ള ജം​ഇ​യ്യ​ത്തു​ല്‍ ഉ​ല​മ പ്ര​സി​ഡ​ൻ​റ്​​ മു​ഹ​മ്മ​ദ് ജി​ഫ്രി മു​ത്തു​ക്കോ​യ ത​ങ്ങ​ള്‍ സമസ്​ത ജനറൽ സെക്രട്ടറി പ്രെഫ.കെ. ആലിക്കുട്ടി മുസ്​ലിയാർ, കോ​ഴി​ക്കോ​ട് ഖാ​ദി​ മു​ഹ​മ്മ​ദ് കോ​യ ത​ങ്ങ​ള്‍ ജ​മ​ലു​ല്ലൈ​ലി, അഖിലേന്ത്യാ സുന്നി ജംഇയ്യത്തുൽ ഉലമ ജനറൽ സെക്രട്ടറിയുമാണ് കാന്തപുരം എ പി അബൂബക്കർ മുസ്ലിയാർ എന്നിവർ അറിയിച്ചു.