ദില്ലി: ഇന്ത്യയിൽ കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 3,48,421 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു. 4205 പേർ ഈ സമയത്തിനിടെ കൊവിഡ് ബാധിച്ചു മരിച്ചു. ഇന്നലെ വൈറസ് ബാധിതരെക്കാൾ കൂടുലാണ് രോഗമുക്തർ ആണ് ഉള്ളത് . 3,55,388 പേരാണ് രോഗമുക്തി നേടിയത്. ഇതുവരെ രാജ്യത്ത് കൊവിഡ് ബാധിച്ചത് 2,33,40,938 പേർക്കാണ് .ഇതിൽ 1,93,82,642 പേർ രോഗമുക്തരായി. ആകെ മരണം 2.54 ലക്ഷം ആയി.
533 ജില്ലകളിലെ പോസിറ്റിവിറ്റി നിരക്ക് 10 ശതമാനത്തിന് മുകളിലാണ്. മഹാരാഷ്ട്ര,കർണാടക,കേരളം,തമിഴ്നാട് ,ഉത്തർപ്രദേശ് തുടങ്ങിയ ഇടങ്ങളിലെ ഗ്രാമങ്ങളിൽ കൊവിഡ് പടരുന്നു. 533 ജില്ലകളിൽ ടിപിആർ 10 ശതമാനത്തിന് മുകളിലാണ്.