ബഹ്റൈനിൽ രാഷ്ട്രീയ തടവുകാരില്ല, അൽ ജസീറയുടെ ആരോപണം തള്ളി ആഭ്യന്തരമന്ത്രാലയം

മനാമ: ബഹറിനിൽ രാഷ്ട്രീയ തടവുകാർ ഉണ്ടെന്ന തരത്തിലുള്ള തെറ്റായ ആരോപണങ്ങൾക്ക് മറുപടി നൽകി ആഭ്യന്തരമന്ത്രാലയം. രാജ്യത്ത് രാഷ്ട്രീയ തടവുകാർ ഇല്ലെന്ന് ആഭ്യന്തരമന്ത്രാലയം വ്യക്തമാക്കി. ഖത്തറിലെ അൽ ജസീറ ചാനൽ ഉന്നയിച്ച ആരോപണങ്ങൾക്കുള്ള മറുപടിയായാണ് ആഭ്യന്തര മന്ത്രാലയം ഇത് വ്യക്തമാക്കിയിരിക്കുന്നത്.

അമേരിക്കൻ കോൺഗ്രസ് അംഗങ്ങളെ ഉദ്ധരിച്ച്, രാഷ്ട്രീയ തടവുകാരെ മോചിപ്പിക്കണമെന്ന ചാനലിന്റെ ആവശ്യം അടിസ്ഥാനരഹിതവും യാഥാർത്ഥ്യത്തിന് വിരുദ്ധവുമാണെന്ന് മന്ത്രാലയം പറഞ്ഞു. തീവ്രവാദ, ക്രിമിനൽ കേസുകളിൽ പെട്ട് ജയിലിൽ കഴിയുന്നവരെ മോചിപ്പിക്കാനാണ് ചാനൽ നിർബന്ധിക്കുന്നത് എന്ന് മന്ത്രാലയം ആരോപിച്ചു.

മുൻവർഷങ്ങളിൽ മനുഷ്യാവകാശ മേഖലയിൽ ബഹ്റൈൻ കൈവരിച്ച നേട്ടങ്ങൾ മാധ്യമസ്ഥാപനമായ അൽ ജസീറയ്ക്ക് കാണാൻ കഴിയാതെ പോയെന്നും മന്ത്രാലയം പറഞ്ഞു. ബഹ്‌റിന്റെ ആഭ്യന്തര കാര്യങ്ങളിൽ ഇടപെടുകയും മാധ്യമങ്ങൾ വഴി കളവ് പ്രചരിപ്പിക്കുകയും ചെയ്യുന്നത് അൽ ജസീറ മാധ്യമം നിരന്തരമായി ആവർത്തിക്കുന്നുണ്ടന്നും മന്ത്രാലയം കുറ്റപ്പെടുത്തി.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

GCC News

More Posts

error: Content is protected !!