വ്രതശുദ്ധിയുടെ മനസ്സുമായി ബഹ്‌റൈനിലും വിശ്വാസികൾ ചെറിയ പെരുന്നാൾ ആഘോഷങ്ങളിലേക്ക്

eid

ഒരു മാസം നീണ്ട ഉപവാസത്തിന് പരിസമാപ്തി കുറിച്ചുകൊണ്ട് വ്രതശുദ്ധിയുടെ മനസ്സുമായി വിശ്വാസികൾ ചെറിയ പെരുന്നാളിന്റെ ആഘോഷങ്ങളിലേക്ക് കടക്കുകയാണ്. വ്രതാനുഷ്ഠാനത്തിലൂടെ നേടിയെടുത്ത ആത്മചൈതന്യത്തിന്റെ കരുത്തിലാണ് വിശ്വാസികൾ പെരുന്നാളിനെ വരവേൽക്കുന്നത്. ശവ്വാൽ മാസപ്പിറവി ദൃശ്യമാകാത്തതിനാൽ ബഹ്‌റൈനിലും ഈ വര്ഷം റമദാൻ 30 പൂർത്തീകരിച്ച് മെയ് 13 വ്യാഴാഴ്ചയാകും ഈദുൽ ഫിത്ർ എന്ന് സുപ്രീം കൗൺസിൽ ഫോർ ഇസ്‌ലാമിക് അഫേഴ്സ് അറിയിച്ചിരുന്നു. ഈദ് ദിനം മുതൽ 3 ദിവസമാണ് ബഹ്‌റൈനിൽ ഇത്തവണ അവധി ദിനങ്ങൾ. ഇതിനിടയിൽ വാരാന്ത്യ അവധി ദിനങ്ങളായ വെള്ളിയും ശനിയും കടന്നു വരുന്നതോടെ ഞായറും തിങ്കളും കൂടി അവധി ലഭിക്കും.

മഹാമാരിക്കാലത്തു കഴിഞ്ഞ വർഷത്തിൽ നിന്ന് വ്യത്യസ്തമായി, ഇത്തവണ പരിമിത തോതിലാണെങ്കിലും റമസാനിൽ പള്ളിയിൽ പോയി പ്രാർഥനകളിൽ പങ്കെടുക്കാനും പെരുന്നാൾ നമസ്കാരത്തിനും അനുമതി ലഭിച്ചതിന്റെ സന്തോഷത്തിലാണ് വിശ്വാസികൾ. രോഗമുക്തി നേടിയവർക്കും വാക്‌സിൻ സ്വീകരിച്ചു രണ്ടാഴ്ച കഴിഞ്ഞവർക്കും മാത്രമാണ് അവസരം. കോവിഡ് മാനദണ്ഡങ്ങളോടു പൊരുത്തപ്പെട്ട് വീടുകളിൽ നടക്കുന്ന മൂന്നാമത്തെ പെരുന്നാൾ ആഘോഷം അവിസ്മരണീയമാക്കാനുള്ള ഒരുക്കത്തിലാണ് പ്രവാസി കുടുംബങ്ങളും.

രാജാവ് ഹമദ് ബിൻ ഈസ അൽ ഖലീഫയും പ്രധാനമന്ത്രിയും കിരീടാവകാശിയുമായ പ്രിൻസ് സൽമാൻ ബിൻ ഹമദ് അൽ ഖലീഫയും വിവിധ രാഷ്ട്ര തലവന്മാരുമായും മന്ത്രാലയ പ്രതിനിധികളുമായും ഈദ് ആശംസകൾ കൈമാറി. രാജ്യത്തെ ജനതക്കും ഭരണാധികാരികൾ എല്ലാവിധ ആശംസകളും അർപ്പിച്ചു.

ബഹ്‌റൈനിൽ ഇത്തവണ സുന്നി ഔഖാഫിന് കീഴിൽ അൽ ഹിദായ മലയാളം വിങ് ഈദ്ഗാഹുകൾ സംഘടിപ്പിക്കുന്നതായി ഭാരവാഹികൾ അറിയിച്ചിട്ടുണ്ട്. ഹൂറ ഉമ്മു ഐമൻ സ്​കൂൾ ഗ്രൗണ്ട്, ഉമ്മുൽ ഹസ്സം സ്പോർട്​സ്​ ക്ലബ് ഗ്രൗണ്ട് എന്നിവിടങ്ങളിൽ വെച്ചാണ് കാലത്തു 5.15ന്​ ഈദ് നമസ്​കാരം സംഘടിപ്പിക്കുന്നത്.

കോവിഡ് വാക്​സിൻ സ്വീകരിച്ചവർക്കും കോവിഡ്​ മുക്​തരായവർക്കുമാണ്​​ പ്രവേശനം. കോവിഡ്​ പ്രോട്ടോകോൾ പ്രകാരം എല്ലാ നിയമങ്ങളും പാലിച്ചുകൊണ്ട് ആകണം വിശ്വാസികൾ ഈദ് ഗ്രൗണ്ടിലേക്ക് എത്തേണ്ടത് എന്ന് സംഘാടകർ അറിയിച്ചു. മുസല്ല പ്രത്യേകം കരുതണം. കൂടുതൽ വിവരങ്ങൾക്ക് 33619597 എന്ന നമ്പറിൽ ബന്ധപ്പെടാവുന്നതാണ്​.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

GCC News

More Posts

error: Content is protected !!