ദാറുൽ ഈമാൻ കേരളവിഭാഗം ഖുർആൻ വിജ്ഞാനപരീക്ഷാ വിജയികളെ പ്രഖ്യാപിച്ചു

മനാമ: ദാറുൽ ഈമാൻ ഖുർആൻ പഠനകേന്ദ്രം കേരളവിഭാഗം, സൂറ: മുഹമ്മദ് ആസ്പദമാക്കി   നടത്തിയ വിജ്ഞാനപരീക്ഷാ വിജയികളെ പ്രഖ്യാപിച്ചു. സുബൈദ കെ.വി, നജ്മാ സാദിഖ്, റുഫൈദ റഫീഖ് എന്നിവർ ഒന്നാം റാങ്ക് പങ്കിട്ടു. ഷംല ശരീഫ്, ഉമ്മു അമ്മാർ, റുബീന നൗഷാദ്, ലിയ അബദുൽ ഹഖ് എന്നിവർ രണ്ടാം റാങ്കും ടി.ടി മൊയ്തീൻ, മിഹ്റ പി.കെ എന്നിവർ മൂന്നാം റാങ്കും  കരസ്ഥമാക്കി. ദാറുൽ ഈമാൻ കേരള വിഭാഗം എല്ലാ വർഷവും വിവിധ ഖുർആൻ അധ്യായങ്ങളിൽ വിജ്ഞാനപരീക്ഷ നടത്തിവരുന്നു. വിശ്രുത പണ്ഡിതൻ സയ്യിദ് അബുൽ അഅ്ലാ മൗദൂദിയുടെ ഖുർആൻ വ്യാഖ്യാന ഗ്രന്ഥമായ തഫ്ഹീമുൽ ഖുർആൻ അടിസ്ഥാനപ്പെടുത്തിയാണ് വിജ്ഞാനപരീക്ഷകൾ നടത്തുന്നത്.
 സോന സക്കരിയ, സമീർ ഹസൻ, സുജീറ നിസാം, ഖാലിദ് ചോലയിൽ, ഹസീബ ഇർഷാദ്, നാസിയ അബ്ദുൽ ഗഫാർ, സുബൈദ മുഹമ്മദലി, റഷീദ മുഹമ്മദലി, അബ്ദുൽ അഹദ് എന്നിവർക്ക് എ പ്ലസ് ലഭിച്ചു. പരീക്ഷയിൽ പങ്കെടുത്ത പതിമൂന്ന്  പേർ ഡിസ്റ്റിംഗ്ഷനും ഇരുപത്തിനാലു പേർ ഫസ്റ്റ് ക്ലാസും കരസ്ഥമാക്കി.
പരീക്ഷയിൽ സംബന്ധിച്ച ഏവരെയും ദാറുൽ ഈമാൻ കേരളവിഭാഗം അധ്യക്ഷൻ ജമാൽ നദ് വി, വിദ്യാഭ്യാസവിഭാഗം സെക്രട്ടറി ഇ.കെ. സലീം എന്നിവർ അഭിനന്ദിച്ചു.