ഒ.ഐ.സി.സി പാലക്കാട്‌ ജില്ലാ കമ്മിറ്റി യൂസഫ് ലോറിയെ ആദരിച്ചു

മനാമ: ഒ.ഐ.സി.സി പാലക്കാട്‌ ജില്ല കമ്മിറ്റി കാപിറ്റൽ ഗവർണറേറ്റ് ആക്​ടിങ്​ ഡയറക്​ടർ യൂസഫ് ലോറിയെ ആദരിച്ചു. റമദാൻ മാസത്തിൽ കാപിറ്റൽ ഗവർണറേറ്റിൻറെ സഹകരണത്തോടെ ബഹ്‌റൈ​ൻറെ വിവിധ മേഖലകളിൽ ജില്ല കമ്മിറ്റി ഇഫ്​താർ കിറ്റുകൾ വിതരണം ചെയ്​തിരുന്നു.

പുണ്യ മാസത്തിലെ ഈ സദുദ്യമത്തിന് കാപിറ്റൽ ഗവർണറേറ്റും ആക്​ടിങ്​ ഡയറക്​ടർ യൂസഫ് ലോറിയും നൽകിയ പിന്തുണ പ്രശംസനീയമാണെന്ന് ജില്ല കമ്മിറ്റി ഭാരവാഹികളായ ജോജി ലാസർ, സൽമാനുൽ ഫാരിസ്, നിസാർ കുന്നംകുളത്തിങ്ങൽ, ഷാജി ജോർജ് എന്നിവർ പറഞ്ഞു.