മനാമ: ടീൻ ഇന്ത്യ ബഹ്റൈൻ വിദ്യാർഥികൾക്കായി സംഘടിപ്പിച്ച ഖുർആൻ വിജ്ഞാനപരീക്ഷ വിജയികളെ പ്രഖ്യാപിച്ചു. റമദാനിൽ മൂന്ന് ഘട്ടങ്ങളിലായാണ് മത്സരം സംഘടിപ്പിച്ചത്. റിയ നൗഷാദ്, അമൽ സുബൈർ, ലിയ അബ്ദുൽ ഹഖ് എന്നിവർ യഥാക്രമം ഒന്നും രണ്ടും മൂന്നും സ്ഥാനങ്ങൾ കരസ്ഥമാക്കി. ഫ്രൻഡ്സ് സോഷ്യൽ അസോസിയേഷൻ പ്രസിഡൻറ് ജമാൽ ഇരിങ്ങൽ, ടീൻ ഇന്ത്യ ബഹ്റൈൻ കോഓഡിനേറ്റർ മുഹമ്മദ് ഷാജി, സീമീറ നൗഷാദ് എന്നിവർ വിജയികളെ അനുമോദിച്ചു.