മനാമ: മുഹറഖ് മലയാളി സമാജം ഈദ് ഇശൽ നിലാവ് സംഘടിപ്പിച്ചു. മൂന്ന് ദിവസങ്ങളിലായി നടത്തി വന്ന പരിപാടിയിൽ സമാജം സർഗ്ഗവേദി കലാകാരനായ ജോബി, കലാഭവൻ മണിയുടെ നാടൻ പാട്ടുകൾ കോർത്തിണക്കിക്കൊണ്ട് ഗാനങ്ങൾ ആലപിച്ചു. ശ്രീകല ഉണ്ണികൃഷ്ണൻ ദുബായ്, സർഗ്ഗവേദി കലാകാരി ആയ മിനി ജോൺസൺ, മഞ്ചാടി ബാലവേദി കലാകാരിയായ മരിയ ജോൺസൺ, സ്മൃതി മധുരം ടീം എന്നിവരുടെ ഗാനമേളയും അരങ്ങേറി. കോവിഡ് മാനദണ്ഡങ്ങൾ പാലിച്ചുകൊണ്ട് സമാജം ഫേസ്ബുക്കിലൂടെ ആയിരുന്നു പരിപാടികൾ നടത്തിയത്. എക്സിക്യൂട്ടീവ് അംഗം അനീഷ് കുമാർ പ്രോഗ്രാം കോഡിനേറ്റ് ചെയ്തു. സെക്രട്ടറി ആനന്ദ് വേണുഗോപാൽ നായർ, എൻറർടൈമെൻറ് സെക്രട്ടറി സജീവൻ വടകര, മീഡിയ സെൽ കൺവീനർ ഹരികൃഷ്ണൻ, മഞ്ചാടി ബാലവേദി അംഗം അദ്നാൻ എന്നിവർ പ്രോഗ്രാമിന് നേതൃത്വം നൽകി. സമാജം പ്രസിഡൻറ് അൻവർ നിലമ്പൂർ, ട്രഷറർ അബ്ദുറഹ്മാൻ കാസർഗോഡ് കലാകാരന്മാരെയും അണിയറ പ്രവർത്തകരേയും അനുമോദിച്ചു.