മനാമ :കോവിഡ് മുൻ കരുതൽ നടപടികൾ ലംഘിച്ചതിന് മുപ്പത്തിരണ്ട് പേരെ പബ്ലിക് പ്രോസിക്യൂഷനിൽ ഹാജരാക്കും. പകർച്ചവ്യാധിയെ ചെറുക്കുന്നതിനായി ആരോഗ്യമന്ത്രാലയവും മറ്റ് മന്ത്രാലയങ്ങളും ക്രമീകരിച്ചിരിക്കുന്ന നിയമങ്ങൾ ലംഗിച്ചതായി കണ്ടെത്തിയതിനെ തുടർന്നാണ് നടപടിയെന്ന് ആരോഗ്യ മന്ത്രാലയം അറിയിച്ചു. പബ്ലിക് പ്രോസിക്യൂഷനിലേക്ക് കഴിഞ്ഞ ഏപ്രിലിൽ റഫർ ചെയ്യപ്പെട്ട 5 പേരും സെല്ഫ് ക്വാറന്റൈന് ലംഗിച്ചവരാണ്.
നിർബന്ധിത മുൻകരുതൽ നടപടികൾ ലംഘിച്ചതിന് 27 പേരെ പബ്ലിക് പ്രോസിക്യൂഷനിൽ റഫർ ചെയ്തിട്ടുണ്ടെന്നും അതിൽ 23 പേർ റെസ്റ്റോറന്റുകളിലും കഫേകളിലും നടപ്പാക്കേണ്ട ആരോഗ്യ നിയമങ്ങൾ ലംഘിച്ചതായും മറ്റ് 4 പേർ സലൂണുകളിലെയും ബ്യൂട്ടി പാർലറുകളിലെയും ആരോഗ്യ പ്രോട്ടോക്കോളുകൾ ലംഘിച്ചതിൽ പിടിക്കപ്പെട്ടതായി മന്ത്രാലയം അറിയിച്ചു. ഹോം സെൽഫ് ക്വാറൻറൈൻ പാലിക്കാതിരുന്നാൽ മൂന്ന് മാസം വരെ തടവോ 1000 മുതൽ 10000 ദിനാർ വരെ പിഴയോ ലഭിക്കും എന്നും മന്ത്രാലയം അറിയിച്ചു.